ആഡംബര ബ്രാന്‍ഡ് അജിയോ ലക്സിലൂടെ അരങ്ങേറ്റം കുറിച്ച് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍. സാറ മോഡലിംഗില്‍ അരങ്ങേറ്റം കുറിച്ച വീഡിയോ എത്തിക്കഴിഞ്ഞു.
അന്താരാഷ്ട്ര ആഡംബര ബ്രാന്‍ഡായ അജിയോ ലക്സിലൂടെ നടി ബനിതാ സന്ധു, താനിയ ഷ്രോഫ് എന്നിവര്‍ക്കൊപ്പമാണ് സാറ തന്റെ മോഡലിംഗ് അരങ്ങേറ്റം നടത്തിയത്. പ്രമോഷണല്‍ വീഡിയോയില്‍ മൂവരും ഒരുമിച്ചാണ് പോസ് ചെയ്യുന്നത്.
സച്ചിന്റെയും അഞ്ജലി ടെണ്ടുല്‍ക്കറുടെയും മൂത്ത മകളാണ് സാറ. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജില്‍ മെഡിസിനില്‍ ബിരുദം നേടിയിട്ടുണ്ട്. സാറ ടെണ്ടുല്‍ക്കര്‍ ഇന്‍സ്റ്റാഗ്രാമില്‍ വളരെ സജീവമാണ്, കൂടാതെ തന്റെ 1.5 ദശലക്ഷം ഫോളോവേഴ്സിനു വേണ്ടി ദൈനംദിന ജീവിതത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുമുണ്ട്.
Post Your Comments