ദുബായ്: യുഎഇ ഗോൾഡൻ വീസ സ്വീകരിച്ച് നടൻ നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും. അബുദാബിയിൽ നടന്ന ചടങ്ങിൽ സാംസ്കാരിക – ടൂറിസം വകുപ്പിൽ നിന്നുള്ള സാലിഹ് അൽ ഹമ്മദിയിലും ഹെസ്സ അൽ ഹമ്മദിയിലും അബുദാബി സർക്കാർ വീസ പതിച്ച പാസ്പോർട്ടുകൾ കൈമാറി.
കലാരംഗത്ത് പ്രതിഭ തെളിയിച്ചവർക്കും നിക്ഷേപകർക്കും ഡോക്ടർമാർക്കും പഠന മികവു പുലർത്തുന്ന വിദ്യാർഥികൾക്കും അടക്കം വിവിധ മേഖലയിൽ ശ്രദ്ധേയരായവർക്കാണു യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ നൽകുന്നത്. മലയാള ചലച്ചിത്ര മേഖലയിൽ നിന്ന് സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമാണ് ആദ്യമായി ഗോൾഡൻ വീസ ലഭിക്കുന്നത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫലി, ആശാ ശരത്ത് ഉൾപ്പെടെയുള്ളവർക്കും ഈ ബഹുമതി ലഭിച്ചിരുന്നു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ലുലു ഗ്രൂപ്പ് മാർക്കറ്റിങ് & കമ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Post Your Comments