കൊച്ചി : ചുരുളി സിനിമയിലെ ഭാഷാപ്രയോഗം ‘അതിഭീകര’മെന്ന് ഹൈക്കോടതി. സിനിമയ്ക്കെതിരായ ഹർജിയിൽ ഇടപെട്ട് സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കേന്ദ്ര സെൻസർ ബോർഡിനും നോട്ടീസ് നൽകി. ഇതിനു മറുപടിയായി സർട്ടിഫൈ ചെയ്ത കോപ്പിയല്ല ഒടിടി യിൽ വന്നതെന്ന് സെൻസർ ബോർഡ് ചൂണ്ടിക്കാട്ടി. തൃശൂർ സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് നടപടിയുണ്ടായത് .
Post Your Comments