GeneralLatest NewsNEWS

‘ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കുക എന്നത് സങ്കീര്‍ണമാണ്’: മിന്നൽ മുരളിയെക്കുറിച്ച് ബേസില്‍ ജോസഫ്

ബേസില്‍ ജോസഫ് ഒരുക്കിയ മിന്നല്‍ മുരളി ഡിസംബര്‍ 24ന് റിലീസ് ചെയ്യുകയാണ്. ടൊവിനോ തോമസിനെ നായകനാക്കി അഞ്ച് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 19ന് ജിയോ മാമി മുംബൈ ചലച്ചിത്രോത്സവത്തില്‍ വേള്‍ഡ് പ്രീമിയറായി മിന്നല്‍ മുരളി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഇപ്പോൾ ചിത്രത്തിനെക്കുറിച്ച് സംവിധായകൻ ബേസിൽ ജോസഫ് പായുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇന്ത്യയുടെ സംസ്‌കാരവും പുരാണങ്ങളും പരിശോധിച്ചാല്‍ ധാരാളം സൂപ്പര്‍ ഹീറോകളെ കാണാമെങ്കിലും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കുക എന്നത് അല്‍പം സങ്കീര്‍ണമാണ് എന്നാണു ബേസിൽ പറയുന്നത്.

ബേസിലിന്റെ വാക്കുകൾ:

‘ഇന്ത്യയുടെ സംസ്‌കാരവും പുരാണങ്ങളും പരിശോധിച്ചാല്‍ അവയില്‍ ധാരാളം സൂപ്പര്‍ ഹീറോകളെ നമുക്ക് കാണാം. എന്നാല്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കുക എന്നത് അല്‍പം സങ്കീര്‍ണമാണ്. കാരണം, അമേരിക്കന്‍ സൂപ്പര്‍ ഹീറോകളുടെ വലിയ സ്വാധീനം പ്രേക്ഷകരിലുണ്ട്.

അതിനാല്‍ പ്രേക്ഷകര്‍ക്ക് ഏതെങ്കിലും തരത്തില്‍ കണക്ട് ചെയ്യാന്‍ കഴിയുന്ന സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കേണ്ടി വരും. അതായത് നമ്മുടെ കാഴ്ചാപരിസരങ്ങളില്‍ കണ്ടേക്കാവുന്ന തരത്തിലുള്ള ഒരു സൂപ്പര്‍ ഹീറോ കഥാപാത്രം! ഇത്തരമൊരു ചിന്തയുടെ തുടര്‍ച്ചയാണ് മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ’- ബേസില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button