തന്നെ അനാവശ്യമായി വിമര്‍ശിക്കുന്നവരില്‍ പലരും താല്‍ക്കാലിക സൗകര്യത്തിനുവേണ്ടി ചെയ്യുന്നവരാണെന്ന് നടന്‍ സുരേഷ് ഗോപി. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ താന്‍ മരിച്ചാല്‍ എല്ലാം തിരുത്തിപ്പറയുമെന്നും അപ്പോള്‍ അതെല്ലാം മുകളിലിരുന്ന് താന്‍ കേട്ടുകൊള്ളാമെന്നും സുരേഷ് ഗോപി പറഞ്ഞു. സല്യൂട്ട് വിവാദത്തിലും അദ്ദേഹം തന്റെ നിലപാട് തുറന്നു പറഞ്ഞു. കാവല്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
‘ഞാനൊരു എംപിയാണ് ഒരു സല്യൂട്ടൊക്കെ ആവാം. ആകേണ്ടതാണ്. എന്നാല്‍ അതൊന്നും വേണ്ട എന്ന് തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. വിമര്‍ശനങ്ങളെല്ലാം ചിലരുടെ താത്കാലിക സൗകര്യത്തിന് വേണ്ടിയാണ്. എന്നാല്‍ ഒരിക്കല്‍ ഇതെല്ലാം തിരിഞ്ഞു പറയും. ചികഞ്ഞെടുത്ത് എന്റെ പ്രവര്‍ത്തനത്തിന്റെ ചരിത്രം വിളമ്പും. ഞാന്‍ മരിച്ചെന്റെ ശവം കൊണ്ടുവന്ന് പുതപ്പിച്ച് കിടത്തുമ്പോള്‍. അന്ന് പറയും ഞാന്‍ മുകളിലിരുന്ന് കേട്ടോളാം.
ഞാൻ പെട്ടെന്ന് മുളച്ചുവന്ന ഒരു രാഷ്ട്രീയക്കാരനല്ല. എല്ലാ പാര്‍ട്ടിയിലെ നേതാക്കള്‍ക്കു വേണ്ടിയും സൂമൂഹ്യ വിഷയങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ആരാണ് ഇത്തരത്തില്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ല. വമ്പൻ ചിത്രങ്ങള്‍ക്കിടയില്‍ ‘കാവല്‍’ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കില്‍ അത് പ്രേക്ഷകരുടെ നല്ല വാക്കുകള്‍ കൊണ്ട് മാത്രമാണ്’- സുരേഷ് ഗോപി പറഞ്ഞു.
Post Your Comments