അമ്മയുടെ സഹായമില്ലാതെ തനിക്ക് മുന്നോട്ട് പോകാന്‍ ആകില്ല. അതിനാൽ അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തയാറാകുന്ന ഒരാളെ മാത്രമേ വിവാഹം ചെയ്യുകയുള്ളുവെന്ന് ബോളിവുഡ് താരം സാറ അലിഖാന്‍. സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിങിന്റെയും മകളാണ് സാറ അലിഖാന്‍.
സാറയുടെ വാക്കുകൾ:
‘അമ്മയുടെ സഹായമില്ലാതെ എനിക്ക് മുന്നോട്ട് പോകാന്‍ ആകില്ല. ഉദാഹരണത്തിന് ഒരു അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോള്‍ എന്റെ വസ്ത്രവും ആഭരണങ്ങളും എനിക്ക് യോജിക്കുന്ന രീതിയില്‍ തിരഞ്ഞെടുത്ത് നല്‍കുന്നത് അമ്മയാണ്. അമ്മ കൂടെയുള്ളപ്പോള്‍ ആത്മവിശ്വാസത്തിലാണ് ജീവിതത്തിലെ ഓരോ ദിവസവും കടന്നു പോകുന്നത്. വീട്ടിലേക്കു തിരിച്ചു പോകുമ്പോള്‍ അമ്മ തന്നെ കാത്തിരിക്കുന്നു എന്ന ചിന്ത എനിക്ക് കൂടുതല്‍ ധൈര്യം നല്‍കും.
ഒരിക്കലും അമ്മയെ പിരിഞ്ഞ് ജീവിക്കാന്‍ സാധിക്കില്ല. വിവാഹം കഴിഞ്ഞാല്‍ പോലും അമ്മയെ വിട്ടു പോകാന്‍ തയ്യാറാകില്ല. എന്റെ അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തയ്യാറാകുന്ന ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ.
സ്വതന്ത്ര ചിന്താഗതിക്കാരിയാണ് അമ്മ. എന്റെ മൂന്നാം കണ്ണാണ്. ദൈനംദിന ജീവിതത്തില്‍ എന്റെ കാഴ്ചയും ശബ്ദവും എല്ലാം അമ്മയാണ്. ഒരിക്കലും അമ്മയെ തനിച്ചാക്കാന്‍ തനിക്ക് കഴിയില്ല’- ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാറ പറഞ്ഞു.
Post Your Comments