ശ്വേത മേനോൻ, നിത്യദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ‘പള്ളിമണി Not Church Bell, It’s Death Bell’ എന്ന ചിത്രത്തിന്റെ പൂജ ഡിസംബർ പതിമൂന്നിന് പത്തിനും, പത്ത് ഇരുപ്പത്തിയഞ്ചിനും മദ്ധ്യേ തിരുവനന്തപുരം ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയിൽ നടക്കും.
ശ്വേത മേനോൻ മുഖ്യ വേഷത്തിൽ എത്തുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് ‘പള്ളിമണി’. നായിക പദവിയിലേക്കുള്ള നിത്യ ദാസിന്റെ തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം. കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
എൽ എ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി, അരുൺ മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഛായാഗ്രഹണം അനിയൻ ചിത്രശാലയും കഥ തിരക്കഥ സംഭാഷണം കെ. വി. അനിലും നിർവ്വഹിക്കുന്നു.
ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയിൽ തീർത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ് ‘പള്ളിമണി’ എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. നാരായണന്റെ വരികൾക്ക് ശ്രീജിത്ത് രവി സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച മനോഹരമായ ഗാനവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
കലാസംവിധാനം – സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം – ബ്യൂസി ബി ജോണ്‍,മേക്കപ്പ് – പ്രദീപ് വിധുര, എഡിറ്റിംഗ് – ആനന്ദു എസ് വിജയി, സ്റ്റില്‍സ് – ശാലു പേയാട്, ത്രില്‍സ് – ജിറോഷ്, പ്രൊജക്റ്റ് ഡിസൈനര്‍ – രതീഷ് പല്ലാട്ട്, അനുകുട്ടന്‍, ജോബിന്‍ മാത്യു, ഡിസൈനര്‍ – സേതു ശിവാനന്ദന്‍. വാർത്ത പ്രചരണം – സുനിത സുനിൽ.
ചിത്രത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് നാല്പത് ലക്ഷം രൂപ ചിലവിട്ട് നിർമ്മിക്കുന്ന മൂന്ന് നിലകളുള്ള പള്ളി. ചിത്രാഞ്ജലിയിൽ പണി പൂർത്തിയായി കൊണ്ടിരിക്കുന്ന ഈ ബ്രഹ്മാണ്ഡ സെറ്റിൽ ഡിസംബർ പതിമൂന്നിന് ചിത്രീകരണം ആരംഭിക്കും.
Post Your Comments