GeneralLatest NewsNEWS

ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും 

തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അപ്രതീക്ഷിത നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

‘തീര്‍ത്തും ഞെട്ടിപ്പിക്കുന്നതും അവിശ്വസനീവുമാണ്. രാഷ്ട്രത്തിന്റെ ധീരനായ സൈനീക ജനറല്‍ ബിപിന്‍ റാവത്തിനും ശ്രീമതി മധുലിക റാവത്തിനും സല്യൂട്ട്. ഈ ദാരുണമായ അപകടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നു’- മമ്മൂട്ടി കുറിച്ചു .

‘രാജ്യം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അസാമാന്യ പ്രതിഭയായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് ഇന്ത്യക്ക് നഷ്ടമായത്. സി.ഡി.എസ് ജനറല്‍ ബിപിന്‍ റാവത്തിന്റെയും കുടുംബത്തിന്റെയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടെയും നികത്താനാവാത്ത നഷ്ടത്തില്‍ അതീവ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടെയുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതല്‍ക്കൂട്ടാണ്. ഈ മഹാനായ സൈനികന്റെയും ഭാര്യയുടെയും മറ്റ് സൈനികരുടെയും വേര്‍പാടിന്റെ വേദന പങ്കിടുവാന്‍ ഞാനും എന്റെ കുടുംബവും രാജ്യത്തോടൊപ്പം ചേരുന്നു’- മോഹന്‍ലാല്‍ കുറിച്ചു.

ഊട്ടിയില്‍ വെച്ചായിരുന്നു ബിപിന്‍ റാവത്തും ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു വ്യോമസേനയുടെ M17V5 ഹെലികോപറ്റർ തകര്‍ന്നത്.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്

 

 

 

 

shortlink

Related Articles

Post Your Comments


Back to top button