തന്റെ അമ്മ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണെന്ന് കൊച്ചിയില്‍ മൈക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കവെ ബോളിവുഡ് താരം ജോണ്‍ എബ്രഹാം വ്യക്തമാക്കി. അനശ്വര രാജന് ചിത്രം ‘മൈക്ക്’ നിര്‍മ്മിക്കുന്നത് ജോണ്‍ അബ്രഹാമാണ്.
‘അമ്മ മലയാളി അല്ല. എന്നാല്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്. സിനിയ്ക്ക് അങ്ങനെ അതിര്‍ത്തി മറികടക്കാനുള്ള കഴിവുണ്ട്’- സിനിമയുടെ പോസ്റ്റര്‍ ലോഞ്ച് ചെയ്ത ചടങ്ങില്‍ ജോണ്‍ എബ്രഹാം പറഞ്ഞു.
വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മൈക്ക്’ എന്ന ചിത്രം ജെ എ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ജോണ്‍ അബ്രഹാം നിര്‍മ്മിക്കുന്നത്. ഇതിന് മുമ്പ് ‘വിക്കി ഡോണര്‍’, ‘മദ്രാസ് കഫെ’, ‘പരമാണു’, ‘ബത്ല ഹൗസ്’ തുടങ്ങിയ ചിത്രങ്ങളാണ് ജോണ്‍ എബ്രഹാം നിര്‍മ്മിച്ചത്.
Post Your Comments