Latest NewsNEWSSocial Media

കിഴക്കോട്ട് നോക്കി പഠിച്ചാല്‍ ബുദ്ധികൂടുമെന്ന് പറയുന്ന പോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്

വൈറലായി നടന്‍ ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് . കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധി കൂടുമെന്ന് പറയുന്ന പോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നതെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

‘കിഴക്കും പടിഞ്ഞാറും ഇല്ലെങ്കില്‍ ഇടതുപക്ഷവും വലതുപക്ഷവുമില്ല…കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധി കൂടുമെന്ന് പറയുപോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്..തിരിയുന്ന ഭൂമിയുടെ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാതെ സുര്യന്‍ ഉദിക്കുന്നു എന്ന് പറയുന്ന നമ്മള്‍ എത്ര പാവങ്ങളാണ് ല്ലേ?…എല്ലാ വിപ്ലവ കവിതകളിലും മുദ്രാവാക്യങ്ങളിലും ഉദിച്ചുയരുന്ന സൂര്യന് ഇപ്പോഴും വലിയ സ്ഥാനമാണ്…ഒരിക്കലും ഉദിക്കാത്ത സൂര്യന്‍ നമ്മുടെ ബുദ്ധിയെ എന്താണ് വിളിക്കുന്നത് എന്ന് ആര്‍ക്കറിയാം..

ഇല്ലാത്ത സമയത്തെ വാച്ചാക്കി കൈയ്യില്‍ കെട്ടി അത് നോക്കി ജീവിക്കുന്നവര്‍ അമ്പലത്തിലും പള്ളിയിലും പോയി പ്രാര്‍ത്ഥിക്കുന്നവര്‍ ഇല്ലാത്ത ഈശ്വരനെ ആശ്രയിച്ച് ജീവിക്കുന്നു എന്ന് കളിയാക്കും…സമയവും നമുക്ക് ജീവിക്കാന്‍ വേണ്ടി നമ്മള്‍ ഉണ്ടാക്കിയതാണെന്ന് ഓര്‍ക്കാതെ..

സമയമായാലും കിഴക്കായാലും പടിഞ്ഞാറായാലും ഇടതായാലും വലതായാലും നമ്മള്‍ എല്ലാവരുടെയും തലച്ചോറ് ഇപ്പോഴും ഗുഹാമനുഷ്യന്റെ സെറ്റിങ്ങില്‍സ് തന്നെയാണ് …പ്രിയപ്പെട്ട ഭൂമിയമ്മെ ഞങ്ങള്‍ക്ക് പരസ്പരം ഗുഡ് മോര്‍ണിങ്ങും ഗുഡ് നൈറ്റും പറയാന്‍ വേണ്ടി ഇല്ലാത്ത സമയം പാലിക്കാന്‍ വേണ്ടി ഇനിയും തിരിയേണമേ…’

shortlink

Related Articles

Post Your Comments


Back to top button