സംവിധായകൻ പ്രിയദർശന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മരയ്ക്കാരിൽ താൻ അഭിനയച്ചതെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. തനിക്ക് ആ വേഷം അത്ര ഇഷ്ടമായിരുന്നില്ലെന്ന് മനോരമയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പ്രിയൻ ഒരുപാടു കാലമായി സ്വപ്നം കണ്ട സിനിമ എന്ന നിലയിൽ തങ്ങൾക്കെല്ലാവർക്കും മരക്കാറിനോട് മാനസിക അടുപ്പമുണ്ടായിരുന്നുവെന്നും സുരേഷ് കുമാർ പറയുന്നു.
‘സത്യം പറഞ്ഞാല്‍ കൊച്ചി രാജാവിനെ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഞാന്‍ ഒരു ഫാന്‍സി ഡ്രസ്സ് കോമ്പറ്റീഷന് നില്ക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. സിനിമയില്‍ എന്നെക്കണ്ടിട്ട് എനിക്ക് അത്ര സുഖം തോന്നുന്നില്ല. ബാക്കി എല്ലാവരും നന്നായി ചെയ്ത ഒരു സിനിമയാണ് മരക്കാര്‍. എന്റെ ദൗത്യം അഭിനയമല്ല. ഞാന്‍ അഭിനയിക്കാനായി എത്തിയത് തന്നെ യാദൃച്ഛികമായിട്ടാണ്. 2017 ല്‍ ആണ് ആദ്യമായി അഭിനയിക്കുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘രാമലീല’ എന്ന ദിലീപ് ചിത്രമായിരുന്നു അത്’, സുരേഷ് കുമാർ പറഞ്ഞു.
‘മരക്കാറിനെപ്പറ്റി മോശമായി എനിക്ക് ഒന്നും പറയാനില്ല. സിനിമയ്ക്ക് കുറച്ച് നീളം കൂടിപ്പോയി എന്ന് തോന്നി. ഒത്തിരി നെഗറ്റീവ് റിവ്യൂസ് സിനിമയെക്കുറിച്ച് വരുന്നുണ്ട്. അത് സങ്കടകരമായ കാര്യമാണ്. മോഹൻലാലിന്റെ ഹീറോയിസം കാണിക്കാനുള്ള കഥയല്ല മരക്കാർ. സിനിമയ്ക്ക് എതിരെ ആരൊക്കെയോ മനഃപൂർവം നെഗറ്റീവ് എഴുതി വിടുന്നുണ്ട്’, സുരേഷ് കുമാർ വ്യക്തമാക്കി.
Post Your Comments