സുരേഷ് ഗോപി നായകനായ കാവൽ എന്ന ചിത്രത്തിന് നേരെ മനഃപൂർവ്വമായ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നടക്കുന്നുണ്ടെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. ഒരു താരത്തിന്റെ സിനിമയെ അദ്ദേഹത്തിന്റെ രാഷ്ട്രീയമോ മതമോ നോക്കി വിമർശിക്കുന്നത് ശരിയല്ലെന്നും സിനിമയെ സിനിമയായി തന്നെ കാണണമെന്നും അദ്ദേഹം മനോരമ ഓൺലൈന്‍ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Also Read:‘മരക്കാർ മലയാള സിനിമ മേഖലയെ ലോകത്തിന്റെ നെറുകയിലെത്തിക്കും’: ഹരീഷ് പേരടി
‘സുരേഷ്ഗോപിയുടെ കാവലിനും ഇത്തരത്തിൽ ആക്രമണം ഉണ്ടാകുന്നുണ്ട്. പടം നന്നായിരുന്നു എന്നിട്ടുകൂടി മോശമാണെന്ന് എഴുതി വിടുകയാണ്. അദ്ദേഹത്തെ രാഷ്ട്രീയം പറഞ്ഞുകൂടി ആക്രമിക്കുന്നുണ്ട്. സിനിമകളെ സോഷ്യൽ മീഡിയയിൽ എഴുതി തോൽപിക്കാൻ ശ്രമിക്കുകയാണ്. സിനിമയെ സിനിമയായി മാത്രം കാണുക, കലാകാരന്റെ കഴിവിനെ അംഗീകരിക്കുക. അല്ലാതെ അവരുടെ രാഷ്ട്രീയവും ജാതിയും മതവും നോക്കിയുള്ള ആക്രമണം വളരെ മോശമാണ്’, സുരേഷ് കുമാർ പറഞ്ഞു.
അതേസമയം, സുരേഷ് ഗോപി നായകനായി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കാവൽ എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. 90കളിലെ സുരേഷ് ഗോപിയെ തിരിച്ചു കൊണ്ടുവരാൻ നിതിന്‍ രണ്‍ജി പണിക്കർക്ക് സാധിച്ചുവെന്നും പ്രേക്ഷകർ പറയുന്നു. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള ‘കാവല്‍’ ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. തമ്പാന് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
Post Your Comments