CinemaGeneralLatest NewsMollywoodNEWS

‘മരക്കാർ മലയാള സിനിമ മേഖലയെ ലോകത്തിന്റെ നെറുകയിലെത്തിക്കും’: ഹരീഷ് പേരടി

ചെറുപ്പം മുതൽ കേട്ട് പരിചിതനായ മങ്ങാട്ടച്ചൻ എന്ന ചരിത്രപുരുഷനെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെ അഭ്രപാളിയിലെത്തിക്കാൻ തന്നെ തിരഞ്ഞെടുത്ത സംവിധായകൻ പ്രിയദർശന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് നടൻ ഹരീഷ് പേരടി. മരക്കാർ മലയാള സിനിമ മേഖലയെ ലോകത്തിന്റെ നെറുകയിലെത്തിക്കുമെന്നും ചിത്രത്തിന് നേരെയുള്ള വിമർശനങ്ങൾ സിനിമയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു.

Also Read:ആസിഫ് അലിയും നമിത പ്രമോദും ഒന്നിക്കുന്ന റൊമാൻ്റിക്ക് ത്രില്ലർ: എ, രഞ്ജിത്ത് സിനിമ ആരംഭിച്ചു

മരക്കാർ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണം എന്നത് സിനിമയിൽ പ്രവർത്തിച്ചിരുന്ന എല്ലാവരുടെയും ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സിനിമ കണ്ടിറങ്ങിയപ്പോൾ തന്നെ ഒരുപാട് പേര് വിളിച്ചിരുന്നുവെന്നും അതിൽ സന്തോഷമുണ്ടെന്നും താരം പറയുന്നു. ഇങ്ങനെയൊരു ചരിത്ര സിനിമയുടെ ഭാഗമാകാനും മോഹൻലാൽ എന്ന മഹാനടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യമായാണ് താൻ കാണുന്നതെന്നും ഹരീഷ് പേരടി പറഞ്ഞു.

‘മരക്കാർ പോലെയൊരു സിനിമ എടുക്കാൻ പ്രിയൻ സർ കാണിച്ച ചങ്കൂറ്റം പ്രശംസനീയമാണ്. ആ ചങ്കൂറ്റത്തിന് മുന്നിൽ ഒന്ന് നമസ്കരിച്ചേ പറ്റു. ആന്റണി സാറിനെ പോലെ ഒരു നിർമാതാവ് ഇത്തരമൊരു സിനിമ നിർമിക്കാൻ കാണിക്കുന്നു. പ്രിയൻ സാർ അത് ഏറ്റെടുക്കുന്നു, വളരെ വർഷങ്ങൾ അതിനു വേണ്ടി അധ്വാനിക്കുന്നു ഇതൊക്കെ അഭിനന്ദിക്കാതെ പറ്റില്ല’, ഹരീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button