CinemaGeneralLatest NewsNEWS

സീരിയൽ താരം അർച്ചന സുശീലൻ വീണ്ടും വിവാഹിതയായി: വരൻ പ്രവീൺ നായർ

ബിഗ് ബോസ് താരവും സീരിയൽ നടിയുമായ അർച്ചന സുശീലൻ വീണ്ടും വിവാഹിതയായി. പ്രവീൺ നായർ ആണ് വരൻ. അമേരിക്കയിൽ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു നടി. നടിയുടെ വിവാഹത്തിന് ആശംസകൾ അറിയിച്ച് സെലിബ്രിറ്റി സുഹൃത്തുക്കളും ആരാധകരും രംഗത്തുണ്ട്.

വില്ലത്തി കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അർച്ചന സുശീലൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രമാണ് അർച്ചനയ്ക്ക് നിറയെ ആരാധകരെ നേടിക്കൊടുത്തത്. പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചെങ്കിലും ബിഗ് ബോസ് സീസൺ ഒന്നിലെത്തിയപ്പോഴാണ് അർച്ചനയെ കൂടുതൽ പ്രേക്ഷകർ അറിഞ്ഞത്. അഭിനയമൊക്കെ വിട്ട് അർച്ചന യുഎസിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ്. പ്രവീണിനൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ അർച്ച ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പ്രവീൺ നായരുമായി താൻ പ്രണയത്തിലാണെന്ന് അർച്ചന മുൻപ് വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button