മോഹന്‍ലാല്‍ നായകനായ ‘ലൂസിഫര്‍’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ നടനായി മാറിയ വ്യക്തിയാണ് വിവേക് ഒബ്റോയ്. ചിത്രത്തില്‍ ബോബി എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. വിവേക് വില്ലന്‍ കഥാപാത്രമായി വരുന്ന പൃഥ്വിരാജ് സിനിമ ‘കടുവ’യാണ് താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന മലയാള സിനിമ.
ഇപ്പോൾ ബോളിവുഡില്‍ നിലവിലിരിക്കുന്ന കുടുംബാധിപത്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വന്നിരിക്കുകയാണ് നടന്‍. ബോളിവുഡ് ഒരു എക്സ്‌ക്ലൂസീവ് ക്ലബ്ബാണെന്നും അവിടെ കഴിവിനേക്കാള്‍ പ്രാധാന്യം കുടുംബപേരിനാണെന്നും സിനിമ ജീവിതത്തിലെ യാത്രയെ കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിൽ വിവേക് വ്യക്തമാക്കി.
‘നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന നഴ്സറി ഞങ്ങള്‍ വികസിപ്പിച്ചില്ല എന്നതാണ് ബോളിവുഡ് സിനിമ വ്യവസായത്തിനെതിരെയുള്ള എന്റെ പരാതി. ഞങ്ങള്‍ എക്സ്‌ക്ലൂസീവ് ക്ലബ് ഉണ്ടാക്കി. അവിടെ കുടുംബപ്പേരിനാണ് പ്രാധാന്യം. കഴിവിനല്ല’- വിവേക് പറഞ്ഞു. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും അവരെ പിന്തുണക്കാനും താന്‍ പരാമാവധി ശ്രമിക്കാറുണ്ടെന്ന് താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments