മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിൽ അഭിനയിക്കാന്‍ പറ്റിയതിന്റെ സന്തോഷം പങ്കുവച്ച് തമിഴ് നടി രമ്യ പാണ്ഡ്യന്. മമ്മൂട്ടിക്കും ലിജോ ജോസിനുമൊപ്പമുള്ള ചിത്രവും രമ്യ പങ്കുവച്ചിട്ടുണ്ട്. രമ്യ നായികയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയത്. രമ്യയുടെ ആദ്യ മലയാളം സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം.
രമ്യയുടെ ട്വീറ്റ്:
‘എന്റെ അടുത്ത പ്രൊജക്ട് മലയാളത്തിലാണ് എന്നത് വളരെ സന്തോഷത്തോടെ പ്രഖ്യാപിക്കുകയാണ്. നിരൂപക പ്രശസ്തി നേടിയ വളരെ സ്വാധീനമുള്ള സംവിധായകന് ലിജോ ജോസ് പല്ലിശ്ശേരിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചത് സ്വപ്നം സഫലമായതു പോലെയാണ്. തേനീശ്വര് സാറിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു’ – രമ്യ പാണ്ഡ്യന് കുറിച്ചു.
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ണമായി തമിഴ്നാട്ടിലായിരുന്നു. മമ്മൂട്ടിയുടെ പുതിയ ബാനറായ മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് നന്‍പകല്‍ നേരത്ത് മയക്കത്തിന്. നര്‍മത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.
Post Your Comments