GeneralLatest NewsNEWS

നിരോധിത ദക്ഷിണ കൊറിയന്‍ സിനിമ 5 മിനിറ്റ് കണ്ടു, ഉത്തരകൊറിയയില്‍ കൗമാരക്കാരന് 14 വര്‍ഷം തടവ്

യാങ്ഗാങ് : അഞ്ച് മിനിറ്റ് നിരോധിത സിനിമ കണ്ടതിന് ഉത്തരകൊറിയയില്‍ കൗമാരക്കാരന് 14 വര്‍ഷം തടവ്.ദക്ഷിണ കൊറിയന്‍ സിനിമയായ ‘ദി അങ്കിള്‍’ അഞ്ച് മിനിറ്റ് കണ്ടതിന് യാങ്ഗാങ് പ്രവിശ്യയില്‍ നിന്നുള്ള 14 വയസ്സുള്ള വിദ്യാര്‍ത്ഥിക്കാണ് 14 വര്‍ഷത്തെ കഠിന ജോലിയും തടവും വിധിച്ചത്.

ദക്ഷിണ കൊറിയയില്‍ നിന്നും യുഎസ് ഉള്‍പ്പെടെയുള്ള മറ്റ് ശത്രു രാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ സാംസ്കാരിക സാമഗ്രികളും ഉത്തര കൊറിയയില്‍ നിരോധിച്ചിരിക്കുന്നു. ഹൈസന്‍ സിറ്റിയിലെ എലിമെന്ററി ആന്‍ഡ് മിഡില്‍ സ്കൂളില്‍ നിന്ന് സിനിമ കാണുന്നതിനിടെ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതായി പ്രാദേശിക പ്രസിദ്ധീകരണമായ ഡെയ്‌ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, പ്രശസ്തമായ നെറ്റ്ഫ്ലിക്സ് ഷോ സ്ക്വിഡ് ഗെയിം കാണുന്ന ഉത്തര കൊറിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത ശിക്ഷ ലഭിച്ചിരുന്നു.

shortlink

Post Your Comments


Back to top button