മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. ഭർത്താവ് സുകുമാരന്റെ മരണശേഷം രണ്ട് ആൺമക്കളേയും വളർത്തി ആളാക്കി ഇന്ന് മലയാള സിനിമയിലെ അഭിമാന താരങ്ങളാക്കി മാറ്റിയതിൽ സുപ്രധാന പങ്ക് മല്ലികയുടേതായിരുന്നു. ഇപ്പോഴിതാ തന്റെ മരുമക്കളെക്കുറിച്ച് തുറന്നു പറയുകയാണ് മല്ലിക.
മല്ലികയുടെ വാക്കുകൾ :
‘രണ്ടും രണ്ടും തരത്തില്‍ മിടുക്കരായ മരുമക്കളാണ്. മൂത്തമകളാണ് പൂര്‍ണിമ. ഇന്ദ്രജിത്തിനെ എങ്ങനെ മാനേജ് ചെയ്യണമെന്നുള്ളത് പൂര്‍ണിമയ്ക്ക് കൃത്യമായി അറിയാം. മക്കളുടെ കാര്യം, ബോട്ടീക്കിന്റെ കാര്യം എല്ലാം ചെയ്താണ് പൂര്‍ണിമ വരുന്നത്. പൃഥ്വിയുടെ സ്വഭാവത്തിന് പറ്റിയ ആളാണ് സുപ്രിയ. രാജുവിന്റെ സ്വഭാവങ്ങളോട് സുപ്രിയ ഒത്തുപോകും. അല്ലിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധയുള്ള ആളാണ് സുപ്രിയ.
‘നിങ്ങളുടെ ഇഷ്ടത്തിനും താല്‍പര്യത്തിനും അനുസരിച്ച് പങ്കാളിയെ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. നിങ്ങളാണ് തീരുമാനിക്കുന്നതും തെരഞ്ഞെടുക്കുന്നതും. നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് തോന്നാത്ത വിധത്തില്‍ അഭിപ്രായം പറയാനറിയുന്നവരല്ലെങ്കില്‍ വീട് കുഴയും. അപ്പോള്‍ പല തരത്തിലുള്ള വര്‍ത്തമാനം കേള്‍ക്കേണ്ടി വരും’ ഇത്രയും മാത്രമാണ് മക്കളോട് താൻ പറഞ്ഞിരുന്നത്’- മല്ലിക പറഞ്ഞു.
Post Your Comments