മരക്കാർ അറബികടലിന്റെ സിംഹം വ്യാജപതിപ്പ് പ്രചരിപ്പിച്ചതിന് കാഞ്ഞിരപ്പള്ളി സ്വദേശിയായ നഫീസ് എന്ന യുവാവ് അറസ്റ്റിലായത് വാർത്തകളിൽ ഇടം നേടിയിരുന്നു. വ്യാജ പതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചതിന് ആണ് ഇയാൾ അറസ്റ്റിലായത്. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് നസീഫ്.
നസീഫിന്റെ വാക്കുകൾ:
‘ഇന്നലെ ടെലിഗ്രാം ഉപയോഗിക്കുന്നതിന് ഇടയിൽ മരക്കാറിന്റെ ഒരു പ്രിന്റ് കൈയിൽ കിട്ടി. ഞങ്ങൾ പ്ലസ് ടു സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പുണ്ട്. സിനിമ കമ്പനി എന്നാണ് ആ ഗ്രൂപ്പിന്റെ പേര്. സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചുമ്മാ ആ പ്രിന്റ് ഞാൻ ആ ഗ്രൂപ്പിൽ അയച്ചതാണ്. ഫാൻ ഫൈറ്റിന്റെ പേരിൽ. സുഹൃത്ത് അത് സ്ക്രീൻഷോട്ട് എടുത്ത് മറ്റു ചില സുഹൃത്തുകൾക്ക് അയച്ചു. അത് കുറച്ച് പ്രശ്നമായിരിക്കുകയാണ്. അതിന് ക്ഷമ ചോദിക്കാൻ ആണ് ഈ ലൈവ്.
അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. തമാശയ്ക്ക് ചെയ്തതാണ്. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന് മുൻപും ഇത്തരം ലിങ്കുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഞാൻ അത് ഡൗൺലോഡ് ചെയ്യാനോ ഷെയർ ചെയ്യാനോ പോയിട്ടില്ല. ഇത് ഒരു തമാശയ്ക്ക് ചെയ്തതാണ്. എന്നോട് ക്ഷമിക്കുക. ലാലേട്ടനോടും ലാലേട്ടൻ ഫാൻസിനോടും ആന്റണി പെരുമ്പാവൂരിനോടും ക്ഷമ ചോദിക്കുന്നു.’
Post Your Comments