സിനിമാ ജീവിതത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സംസ്ഥാനത്തെ തന്നെ മികച്ച ഫാഷന്‍ ഡിസൈനറും പ്രാണ എന്ന ബ്രാന്‍ഡിന്റെ ഉടമയുമാണ് പൂര്‍ണ്ണിമ.
പൂര്‍ണിമ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളുമായി ഒരുകൂട്ടം ആളുകൾ രംഗത്തെത്തുക പതിവാണ്. ഇപ്പോഴിതാ, സൈബര്‍ ആക്രമണങ്ങൾ അതിരുവിട്ട രീതിയിലേക്ക് മാറിയിരിക്കുകയാണ്. പൂര്‍ണിമയ്ക്കും മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്തിനുമെതിരെയാണ് കൂടുതലും സൈബർ ആക്രമണങ്ങൾ നടക്കുന്നത്. ഇവരുടെ വസ്ത്രധാരണമാണ് സൈബര്‍ ആങ്ങളമാരെ ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. ‘ഉണക്ക മീന്‍ പോലെയുണ്ട്’, ‘ശരീരം മറക്കാന്‍ തുണി വാങ്ങാന്‍ കാശില്ലാത്ത പാവങ്ങള്‍’, ‘മക്കളെക്കാള്‍ കഷ്ടമാണ് അമ്മ’ തുടങ്ങിയ രീതിയിലുള്ള കമന്റുകളാണ് ഉയര്‍ന്നു വരുന്നത്. ഇന്ദ്രജിത്തിന് എതിരെയും പരാമർശങ്ങൾ ഉയരാറുണ്ട്.
പൂർണ്ണിമ 2013ലാണ് പ്രാണ എന്ന സ്ഥാപനം ആരംഭിക്കുന്നത്. ഇന്ത്യന്‍, പാശ്ചാത്യ ട്രെന്‍ഡിനൊപ്പം കേരള കൈത്തറിക്കും ശ്രദ്ധകൊടുത്തുകൊണ്ടാണ് പ്രാണയുടെ പ്രവര്‍ത്തനങ്ങള്‍. താരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന പ്രാണയുടെ വ്യത്യസ്തമായ വസ്ത്രങ്ങൾക്ക് ആരാധകരും ഏറെയാണ്.
Post Your Comments