കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിനും സീരിയിൽ നടൻ അര്‍ജുൻ സോമശേഖരനും പെണ്‍കുഞ്ഞ് ജനിച്ചത്. സൗഭാഗ്യയുടെ അമ്മ താര കല്യാൺ ആയിരുന്നു ഈ സന്തോഷ വാർത്ത പങ്കുവച്ചത്. തുടർന്ന് മകളുടെ പേരും താരം പങ്കുവെച്ചു. സുദർശന എന്നാണ് കുട്ടിയുടെ പേരിട്ടിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് സൗഭാഗ്യക്കും അർജുനും ആശംസയുമായി രംഗത്തെത്തിയത്.
ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങൾ വഴി പങ്കുവയ്ക്കുന്ന സൗഭാഗ്യ ഇപ്രാവശ്യം പങ്കുവച്ചിരിക്കുന്നത് ഒരു അപൂർവ ചിത്രമാണ്. കുഞ്ഞിനെ കയ്യിൽ എടുത്തു നിൽക്കുന്ന ചിത്രമാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കൂടെ അമ്മ താര കല്യാണും അവരുടെ അമ്മയും ആണ് ചിത്രത്തിലുള്ളത്. അതായത് കുഞ്ഞു സുദർശനയുടെ അമ്മയും അമ്മൂമ്മയും മുതുമുത്തശ്ശിയും. ഒരു അപൂർവ ചിത്രം ആണ് ഇത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
‘എൻറെ കുഞ്ഞിന് ഒരു മുത്തശ്ശൻ്റെ സ്നേഹം ആസ്വദിക്കാനുള്ള ഭാഗ്യം ലഭിക്കുന്നില്ല. നാലു വർഷങ്ങൾക്കു മുൻപ് ആയിരുന്നു എൻറെ അച്ഛൻ വിടപറയുന്നത്. ഭർത്താവിൻറെ അച്ഛൻ ആവട്ടെ ഈ വർഷം ഞങ്ങളെ വിട്ടു പിരിഞ്ഞു. ദൈവം നമുക്ക് ഒരിക്കലും എല്ലാ സൗഭാഗ്യങ്ങളും തരില്ല. പക്ഷേ ദൈവം എൻറെ കുഞ്ഞിന് രണ്ട് മുത്തശ്ശിമാരെ നൽകിയിട്ടുണ്ട്. ഒരു മുതുമുത്തശ്ശിയെയും’- താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Post Your Comments