മലയാള കുറ്റാന്വേഷണ സിനിമകളില്‍ എക്കാലത്തെയും മികച്ച സീരീസുകളിലൊന്നായ മമ്മൂട്ടിയുടെ സി.ബി.ഐ സിനിമകളിലെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം നവംബര്‍ 29 ന് സിനിമയുടെ ആരംഭിച്ചിരുന്നു. സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗം വരുന്നുവെന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുകേഷും സായ്കുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ചാം പതിപ്പില്‍ ഇത്തവണ മമ്മൂട്ടിയോടൊപ്പം രമേശ് പിഷാരടിയും ഉണ്ടാവും. പിഷാരടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.
‘ഈ ഐ.ഡി കാര്‍ഡിന് നന്ദി. കുട്ടിക്കാലത്ത് സി.ബി.ഐ ഡയറിക്കുറിപ്പ് കണ്ടപ്പോള്‍ വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപനം… വളര്‍ന്ന് സേതുരാമയ്യര്‍ സി.ബി.ഐ കാണുമ്പോള്‍ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകില്‍ കെട്ടി ആ ബി.ജി.എം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരുപക്ഷെ ലോകസിനിമയില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒന്നിക്കുന്നു’- രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments