GeneralLatest NewsNEWS

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചോർന്ന് മണി ഹീസ്റ്റ്

ലോകത്താകമാനം ജനപ്രീതി നേടിയ സ്പാനിഷ് സീരീസാണ് മണി ഹീസ്റ്റ്. സീരിസിന്റെ അഞ്ചാം ഭാഗത്തിന്റെ രണ്ടാം വോളിയം കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. എന്നാല്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ടോറന്റ് സൈറ്റുകളില്‍ സീരിസ് ചോര്‍ന്നിരിക്കുകയാണ്. അഞ്ചാം സീസണിലെ രണ്ടാം എപ്പിസോഡിന്റെ എച്ച്.ഡി ക്വാളിറ്റിയുള്ള വിഡിയോ ആണ് ചോര്‍ന്നിരിക്കുന്നത്.

തമിഴ് റോക്കേഴ്സ്, ടെലഗ്രാം, മൂവിറൂള്‍സ് മുതലായ സൈറ്റുകളിൽ മണി ഹീസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ് ഇറങ്ങിയ ദിവസം തന്നെ പ്രത്യക്ഷപ്പെടുകയായിരുന്നു. സീരിസിന്റെ നിര്‍മാതാക്കള്‍ക്ക് ഇത് വലിയ വരുമാന നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇതിനു മുന്‍പും മണി ഹീസ്റ്റിന്റെ എപ്പിസോഡുകള്‍ ചോര്‍ന്നിട്ടുണ്ട്.

സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ സീരിസ് സ്‌പെയിനില്‍ ഒരു പരാജയമായതോടെ നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ് ചെയ്യുകയായിരുന്നു. ഇതോടെ പ്രൊഫസറേയും ടീമിനേയും ലോകം മുഴുവന്‍ ഏറ്റെടുത്തു. എന്നാലിപ്പോൾ സീരിസിന്റെ നിര്‍മാതാക്കള്‍ക്ക് ഇത് വലിയ വരുമാന നഷ്ടമാണ് ഉണ്ടാക്കുന്നത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button