ഗംഭീര ബോക്‌സ് ഓഫീസ് പ്രകടനം നടത്തുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്ത ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷന്‍ ആണ് നേടി എടുത്തത്. കേരളത്തില്‍ നിന്ന് ആദ്യ ദിനം മരക്കാര്‍ നേടിയെടുത്തത് ഈ വര്‍ഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ആയ ആറു കോടി എഴുപതു ലക്ഷത്തോളം രൂപയാണ്. കുറുപ്പ് നേടിയ നാലു കോടി എഴുപതു ലക്ഷം എന്ന റെക്കോര്‍ഡ് ആണ് മരക്കാര്‍ ഇവിടെ ഭേദിച്ചത്.
അതുപോലെ ഓള്‍ ടൈം കേരളാ ടോപ് ഓപ്പണിങ് കളക്ഷന്‍ ലിസ്റ്റ് നോക്കിയാല്‍ ചിത്രം ലൂസിഫറിനെ മറികടന്നു. ഒടിയന്‍ എന്ന ചിത്രത്തിന്റെ തൊട്ടു പുറകില്‍ രണ്ടാം സ്ഥാനം ആണ് ഇപ്പോൾ മരക്കാര്‍. ഏഴു കോടി ഇരുപതു ലക്ഷം നേടിയ ഒടിയന്‍ ഒന്നാമതുള്ളപ്പോള്‍ ആറു കോടി എഴുപതു ലക്ഷത്തിനു മുകളില്‍ നേടി മരക്കാര്‍ രണ്ടാമതും ആറു കോടി അറുപതു ലക്ഷത്തോളം നേടി ലൂസിഫര്‍ ഇപ്പോള്‍ മൂന്നാമതും ആണ്.
യു കെ ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം 58 ലക്ഷം രൂപയും, ഓസ്ട്രേലിയന്‍ ബോക്‌സ് ഓഫീസിൽ 25 ലക്ഷത്തിനു മുകളിലും നേടി റെക്കോര്‍ഡ് സൃഷ്ടിച്ചു. ഓസ്ട്രേലിയയില്‍ നിന്നും ഈ ചിത്രം രണ്ടു ദിവസം കൊണ്ട് നേടിയത് അമ്പതു ലക്ഷത്തിനു മുകളില്‍ ആണ്.
അമേരിക്ക, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലും മികച്ച ഓപ്പണിങ് ആണ് മരക്കാര്‍ നേടിയത്. യു എ ഇ പ്രീമിയര്‍ ഷോ കളക്ഷനിൽ രണ്ടു കോടി തൊണ്ണൂറ്റിയെട്ടു ലക്ഷം ഗ്രോസ് നേടി പുതിയ മോളിവുഡ് റെക്കോര്‍ഡ് സൃഷ്ടിച്ചു. രണ്ടു കോടി നാല്‍പതു ലക്ഷം നേടിയ കുറുപ്പിന്റെ ഗ്രോസ് ആണ് മരക്കാര്‍ മറികടന്നത്.
പത്തൊന്‍പതു കോടി നേടിയ കുറുപ്പിന്റെ ആദ്യ ദിന വേള്‍ഡ് വൈഡ് കളക്ഷനും മരക്കാർ തകർത്തതായാണ് റിപ്പോർട്ടുകൾ. 25 കോടിയോളം ആണ് വേള്‍ഡ് വൈഡ് കളക്ഷന്‍ ആയി ആദ്യ ദിനം നേടിയത് .
Post Your Comments