1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയവും കപിൽ ദേവിന്റെ ജീവിതവും പറയുന്ന രൺവീർ സിങ് നായകനാകുന്ന പുതിയ ചിത്രം 83 ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വെസ്റ്റ് ഇൻഡീസ് ആധിപത്യം അവസാനിപ്പിച്ച് 1983 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് ’83’ പറയുന്നത്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കപില്‍ ദേവായി രണ്‍വീര്‍ സിങ് എത്തുമ്പോള്‍ കപിലിന്റെ ഭാര്യ റോമി ദേവായി അഭിനയിക്കുന്നത് ദീപിക പദുക്കോണാണ്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ’83’.
ഇപ്പോൾ നായകനായ രണ്‍വീറിനെ അഭിനന്ദിച്ചും ദീപികയുടെ അഭിനയത്തെ പറ്റിയുള്ള കൗതുകം വെളിപ്പെടുത്തിയുമുള്ള കപിൽ ദേവിന്റെ വാക്കുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ ചിത്രത്തെ പറ്റി പറഞ്ഞത്
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ദീപികയുടെ സാന്നിധ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ’83 ല്‍ എന്റെ ഭാര്യയുടെ പങ്ക് എത്രയാണെന്ന് അറിയില്ല, അവരെന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാവുന്നില്ല’- കപില്‍ പറഞ്ഞു.
എന്നാൽ രൺവീറിന്റെ അഭിനയത്തെ മുക്തകണ്ഠം പ്രശംസിക്കുന്നുമുണ്ട് കപിൽ. ‘ഇത്രയും മികച്ച, കഴിവുള്ള ഒരു നടന്‍ ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ ക്രിക്കറ്റിന് വളരെ കായികക്ഷമത ആവശ്യമുള്ളതിനാല്‍ ഞാന്‍ അല്‍പ്പം ആശങ്കാകുലനായിരുന്നു. എന്നാല്‍ രണ്‍വീര്‍ ചിത്രത്തിനായി ചെയ്ത പ്രയ്ത്‌നം മറ്റാര്‍ക്കെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല’- അദ്ദേഹം പറഞ്ഞു.’
ചിത്രത്തിൽ സുനില്‍ ഗവാസ്‌കറായി താഹിര്‍ രാജ് ഭാസിൻ വരുമ്പോൾ മൊഹീന്ദര്‍ അമര്‍നാഥായി സാഖിബ് സലീമും അഭിനയിക്കുന്നു.
Post Your Comments