GeneralLatest NewsNEWS

‘റോഡിലെ കുഴികളില്‍ വീണ് അപകടം ഉണ്ടാകുമ്പോള്‍ കേസ് എടുക്കേണ്ടത് കരാറുകാരനെതിരെ’: ജയസൂര്യ

അഭിനയത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയിലും അറിയപ്പെടുന്ന നടനാണ് ജയസൂര്യ. 2013ല്‍ ശോചനീയമായ റോഡ് സ്വന്തം ചിലവില്‍ ജയസൂര്യ നന്നാക്കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എറണാകുളത്തെ മേനക ജങ്ഷനിലെ റോഡ് സ്വന്തം ചിലവില്‍ അറ്റക്കുറ്റപ്പണി ചെയ്ത നടനെതിരെ ആ സമയത്തെ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞും കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മിണിയും രംഗത്ത് വരുകയും ചെയ്തിരുന്നു.

ഇപ്പോൾ പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടന വേളയിൽ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്‌ . റോഡുകളിലെ കുഴികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് കരാറുകാരനെതിരെയാണ് കേസ് എടുക്കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.

‘പല ഭാഗങ്ങളിലും വളരെ മോശം റോഡുകളാണ് ഉള്ളത്. റോഡ് നികുതി അടയ്ക്കുന്ന ജനങ്ങള്‍ക്ക് നല്ല റോഡ് വേണം. മഴയാണ് റോഡ് അറ്റകുറ്റപണിയുടെ തടസം എന്ന വാദം ജനങ്ങള്‍ അറിയേണ്ട കാര്യം ഇല്ല. റോഡിലെ കുഴികളില്‍ വീണ് അപകടം ഉണ്ടാകുമ്പോള്‍ കരാറുകാരനെതിരെ കേസ് എടുക്കണം. ടോള്‍ കാലാവധിയുടെ കാര്യത്തിലും വ്യക്തമായ നടപടി വേണം. കാലാവധി കഴിഞ്ഞാല്‍ ടോള്‍ ഗേറ്റുകള്‍ പൊളിച്ച് കളയുക തന്നെ വേണം’- അദ്ദേഹം വ്യക്തമാക്കി .

 

shortlink

Related Articles

Post Your Comments


Back to top button