കൊല്‍ക്കത്ത: ബംഗാളില്‍ വെബ് സീരീസിന്റെ ചിത്രീകരണത്തിനിടയിൽ അപകടം. ഷൂട്ടിങിനിടെ താരങ്ങളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. നടി പ്രിയങ്ക സര്‍ക്കാരിനും നടന് അര്ജുന് ചക്രബര്‍ത്തിക്കും സാരമായ പരിക്കേറ്റു.
ഇന്നലെ രാത്രി പതിനൊന്നരയോടെ കൊല്‍ക്കത്തയില്‍ ഇക്കോ പാര്‍ട്ട് ഏരിയയിലാണ് അപകടം നടന്നത്. ഷൂട്ടിങ് നടക്കുന്നിടത്തേക്കുള്ള വഴി അടച്ചിരുന്നെങ്കിലും ഇത് ഇടിച്ചു തെറിപ്പിച്ച് ബൈക്ക് യാത്രികന് എത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഷൂട്ടില്‍ ആയിരുന്ന താരങ്ങളെ ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ബൈക്ക് യാത്രികന് കടന്നുകളഞ്ഞതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
read also: ഏഴാം കടലിനപ്പുറത്തെ അദ്ഭുത കഥയുമായി ‘ബിയോൺ ദി സെവൻ സീസ്’
തെറിച്ചു വീണ പ്രിയങ്കയുടെ കാലിനും ഇടുപ്പിനും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്മാരുരടെ നിഗമനം. അര്ജുന് ചക്രവര്‍ത്തി നിസ്സാര പരിക്കുകളോടെ ആശുപത്രി വിട്ടു.
Post Your Comments