കോമഡി താരമായി സിനിമാലോകത്തെത്തി പ്രേക്ഷകരെ ആവോളം രസിപ്പിച്ച സലിം കുമാറിന്റെ വളരെ വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങൾക്കും മലയാളക്കര സാക്ഷ്യം വഹിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ സലിംകുമാര്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി വെള്ളിത്തിരയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തി.
ഇപ്പോളിതാ നടക്കാതെ പോയ തന്റെ ആഗ്രഹത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. അഡ്വക്കേറ്റ് ഡേ ആശംസിച്ചുകൊണ്ടുള്ള കുറിപ്പിലാണ് താൻ അഡ്വക്കേറ്റ് ആവാന്‍ ഏറെ ആഗ്രഹിച്ചതാണ് എന്ന് താരം കുറിച്ചത്. നിയമവിദ്യാര്‍ത്ഥി ആയ മകനില്‍ അഭിമാനിക്കുന്നുവെന്നും സലിംകുമാര്‍ വ്യക്തമാക്കി.
സലിംകുമാറിന്റെ കുറിപ്പ് :
‘ആകാനേറെ ആഗ്രഹിച്ചിട്ട്, ആകാനാകാതെ പോയ ഒരാഗ്രഹം ആണ് ഒരു അഡ്വക്കേറ്റ് ആവുക എന്നത്, അതുകൊണ്ടാകാം നിയമവിദ്യാര്‍ത്ഥി ആയ എന്റെ മകനില്‍ ഞാന്‍ അഭിമാനം കൊള്ളുന്നത്. അഡ്വക്കേറ്റ് ഡേ ആഘോഷിക്കുന്ന,ലോകത്തിലെ എല്ലാ അഡ്വക്കേറ്റുമാര്‍ക്കും Adv. മുകുന്ദന്‍ഉണ്ണിയുടെയും, Adv. മുകുന്ദന്റെയും, വക്കീല്‍ ദിനാശംസകള്‍’ – സലിംകുമാര്‍ കുറിച്ചു.
താരത്തിന്റെ ഏറ്റവും ഹിറ്റ് കഥാപാത്രമായ മീശമാഥവനിലെ അഡ്വ. മുകുന്ദനുണ്ണിയുടെ കാരിക്കേച്ചറിനൊപ്പം ‘ലുക്കില്ലന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ എന്ന ഡയലോഗും’ ചേർത്താണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എന്തായാലും സലിംകുമാറിന്റെ ആശംസ ഏറ്റെടുത്ത ആരാധകര്‍ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ കുറിയ്ക്കുന്നത്. അതിനൊപ്പം താരത്തിന്റെ മകന് ആശംസകള്‍ അറിയിച്ചുകൊണ്ടും കമന്റുകളുണ്ട്.
Post Your Comments