GeneralLatest NewsNEWS

വിവാഹമോചന വാർത്തകൾക്കിടയിൽ മൂന്നാം വിവാഹവാർഷികം ആഘോഷിച്ച് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും

ലോകമെമ്പാടും ആരാധകരുള്ള താര ജോഡിയാണ്‌ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2018ല്‍ ആയിരുന്നു ലോകം ആഘോഷിച്ച താര വിവാഹം കെങ്കേമമായി നടന്നത്. ഹിന്ദു-ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നും ഇരുവരും ഒന്നായത്.

ഇരുവരുടേയും പ്രണയം ആരംഭിച്ചപ്പോള്‍ മുതല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു പ്രിയങ്കയെക്കാള്‍ പത്ത് വയസ് പ്രായം കുറവാണ് നിക്കിന് എന്നത്. ഇതേ ചൊല്ലി നിരവധി വിമർശനങ്ങൾ നിക്കിനും പ്രിയങ്കയ്ക്കും നേരെ ഉണ്ടായെങ്കിലും അവരുടെ പ്രണയത്തെ ഒരു തരിപോലും ഇതൊന്നും ബാധിച്ചില്ല എന്നതാണ് സത്യം. അന്നും ഇന്നും പരസ്പരം താങ്ങായും തണലായും പ്രോത്സാഹനമായും ജീവിതം മൂന്നോട്ട് കൊണ്ട് പോകുന്ന നിക്ക്-പ്രിയങ്ക ജോഡി തങ്ങളുടെ മൂന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന തിരക്കിലാണ്.

പ്രിയങ്ക തന്റെ പേരിൽ നിന്നും നിക്കിന്റെ സർ നെയിം ആയ ജൊനാസ് ഒഴിവാക്കിയതിനെ തുടർന്ന് അടുത്തിടെ ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പരന്നിരുന്നു. എന്നാൽ പ്രിയങ്ക-നിക്ക് ബന്ധത്തെ കുറിച്ചുള്ള പ്രവചനം ചീറ്റി പോയി എന്നാണ് പിന്നീടുള്ള ഇരുവരുടേയും സോഷ്യൽമീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button