നായകസങ്കൽപ്പങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട് കുഞ്ചാക്കോ ബോബൻ ഏറെ വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു ‘പകലും പാതിരാവും’ എന്ന ചിത്രത്തിലൂടെ. മമ്മൂട്ടിയെ നായകനാക്കി മൂന്ന് ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ അജയ് വാസുദേവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വാഗമണ്ണിൽ ആരംഭിച്ചു. പൂർണ്ണമായും ഒരു ത്രില്ലർ സിനിമയായിരിക്കുമിത്.
രജീഷാ വിജയനാണ് ഈ ചിത്രത്തിലെ നായിക. തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ യു മോഹൻ, ദിവ്യദർശൻ, സീത, അമൽ നാസർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. നിഷാദ് കോയയുടേതാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ.
സംഗീതം – സ്റ്റീഫൻ ദേവസ്സി, ഗാനങ്ങൾ – സുജേഷ് ഹരി, ഛായാഗ്രാഹകൻ – ഫായിസ് സിദ്ദിഖ്, എഡിറ്റിംഗ് – റിയാസ് ബദർ, കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യൂം ഡിസൈൻ – ഐഷാ സഫീർ സേട്ട്, മേക്കപ്പ് – ജയൻ പൂങ്കുളം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനേഷ് ബാലകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉനൈസ്, എസ്, സഹസംവിധാനം – അഭിജിത്ത് പി ആർ, ഷഫിൻ സുൾഫിക്കർ, സതീഷ് മോഹൻ, ഹുസൈൻ, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട്.
ഓഫീസ് നിർവ്വഹണം – രാഹുൽ പ്രേംജി, അർജുൻ രാജൻ, പ്രൊഡക്ഷൻ എക്സിക്യൂടീവ് – ജിസൻ പോൾ, പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ് മിത്രക്കരി, പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ, കോ- പ്രൊഡ്യുസേർസ് – ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
വാഴൂർ ജോസ്
ഫോട്ടോ – പ്രേംലാൽ പട്ടാഴി.
Post Your Comments