
മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസായപ്പോൾ ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ മേക്കിങ്, കാസ്റ്റിങ് എന്നിവയെക്കുറിച്ചുള്ള മികച്ച അഭിപ്രായത്തിന് പിന്നാലെ ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനമാണ് മരക്കാര്‍ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ അഭിനയ മികവ് സിനിമയില്‍ ഉടനീളം കാണാമെന്നും ആദ്യ അരമണിക്കൂറില്‍ കുഞ്ഞാലിയായി എത്തിയ പ്രണവ് മോഹന്‍ലാലിന്റെ അഭിനയം അതി ഗംഭീരമാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ചിത്രത്തിൽ മങ്ങാട്ടച്ചൻ എന്ന കഥാപാത്രത്തെ ആയിരുന്നു നടന് ഹരീഷ് പേരടി അവതരിപ്പിച്ചത്.
ഇപ്പോൾ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ‘മങ്ങാട്ടച്ഛന്’ എന്ന കഥാപാത്രം നല്‍കിയതിന് സംവിധായകന് പ്രിയദര്‍ശനോട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി പറഞ്ഞിരിക്കുകയാണ് ഹരീഷ് പേരടി. ഒപ്പം ചിത്രത്തിലെ തന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ടുള്ള നടന് മോഹന്‍ലാലിന്റെ വാക്കുകളും ഹരീഷ് പോസ്റ്റിനൊപ്പം പങ്കുവെച്ചു.
‘മങ്ങാട്ടച്ഛനെ നിങ്ങള്‍ സ്വീകരിച്ചു എന്നറിയുന്നതില്‍ നിറഞ്ഞ സന്തോഷം. ഇങ്ങനെ ഒരു കഥാപാത്രം എനിക്കുതന്ന പ്രിയന്സാറിനോട് നന്ദി പറയാന്‍ വാക്കുകളില്ല. എന്നെ തേടിയെത്തിയ നല്ല വാക്കുകളില്‍ മഹാനടന് ലാലേട്ടന്റെ വാക്കുകള്‍ ഇങ്ങിനെ. ‘പ്രണാമം.. നിങ്ങള്‍ നന്നായി ജോലി ചെയ്തു. സ്നേഹവും പ്രാര്‍ത്ഥനയും. ഇത് എന്നിലെ നടന് കൂടുതല്‍ ശക്തി തരുന്നു’..നന്ദി ലാലേട്ടാ’ ഹരീഷ് പേരടി കുറിച്ചു.
Post Your Comments