ബോളിവുഡ് താരം ആമീര്‍ ഖാനും സംവിധായിക കിരണ്‍ റാവുവും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആമീര്‍ ഖാന്‍ നായകനായ ലഗാന്‍ എന്ന ചിത്രത്തില്‍ കിരണ്‍ റാവു അസോസിയേറ്റായി ജോലി ചെയ്യുന്ന കാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. ഈ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. 2005 ലായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ജൂലൈ മാസത്തിലാണ് തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന വിവരം ഇരുവരും പുറത്ത് വിടുന്നത്.
നിയമപരമായി വേർപിരിഞ്ഞെങ്കിലും വിവാഹമോചന ശേഷവും തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്നും മകന്റെ ചുമതലകള്‍ പങ്കുവയ്ക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ മകന്‍ ആസാദിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇരുവരും ഒന്നിച്ചിരിക്കുന്നു. മകന്‍ ആസാദിന്റെ പത്താം ജന്മദിനമാണ് ആമീര്‍ ഖാനും കിരണ്‍ റാവുവും ഒരുമിച്ച് ആഘോഷിച്ചത്. മകനൊപ്പം ഇരുവരും കേക്ക് മുറിക്കുകയും മറ്റ് ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു.
ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ക്ക് ഇവര്‍ മാതൃകയാണെന്നാണ് ആരാധകര്‍ പറയുന്നത്.
Post Your Comments