മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍’ തിയറ്ററുകളിലെത്തി. ആവേശത്തോടെയാണ് ആരാധകര്‍ സിനിമയെ വരവേറ്റത്. ആദ്യം തന്നെ ചിത്രം തീയറ്ററില്‍ കാണുവാനായി മോഹന്‍ലാല്‍ എത്തി. മറ്റ് അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും തിയേറ്ററുകളില്‍ എത്തി സിനിമ കണ്ടു.
ഇപ്പോളിതാ കുഞ്ഞാലി മരക്കാര്‍ ഒരു വ്യക്തിയല്ല ഒരാശയമാണ് ഒരിക്കലും തോല്‍ക്കില്ല എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്നവന്റെ ആരവമാണെന്ന് പറഞ്ഞ് ഷാജി കൈലാസ്. മരയ്ക്കാർ ചിത്രങ്ങളുടെ ചരിത്രമാകട്ടെ എന്ന് ആശംസിച്ച താരം ലോകനിലവാരമുള്ള സാങ്കേതികത്തികവുകള്‍ മലയാളത്തിലും സാധ്യമാകും എന്ന് തെളിയിച്ച പ്രിയദർശനോടും മോഹൻലാലിനോടും മറ്റ് അണിയറപ്രവർത്തകരോടുമുള്ള സ്നേഹവും പ്രകടിപ്പിച്ചു.
ഷാജി കൈലാസിന്റെ വാക്കുകൾ :
‘ചരിത്രമാവട്ടെ.. ചരിത്രങ്ങളുടേയും ചരിത്രം..
കേരളത്തിന്റെ കടല്‍ ഞരമ്പുകളില്‍ കപ്പലോട്ടങ്ങളുടെ ഇതിഹാസങ്ങള്‍ തീര്‍ത്ത ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ കാഹളങ്ങള്‍ക്കു കാതോര്‍ക്കുകയായി. വിദേശി പടയെ സാമൂതിരിയുടെ മണ്ണില്‍ നിന്നും തുരത്തുമെന്ന ദൃഢ പ്രതിജ്ഞ ട്രെയ്ലറില് കണ്ടപ്പോള്‍ കോരിത്തരിച്ചു പോയി.
ലോകനിലവാരമുള്ള സാങ്കേതികത്തികവുകള്‍ മലയാളത്തിലും സാധ്യമാകും എന്ന് തെളിയിച്ച പ്രിയദര്‍ശനും എന്നും വിജയങ്ങളുടെ മേഘനിര്‍ഘോഷങ്ങള്‍ തീര്‍ക്കാറുള്ള മോഹന്‍ലാലിനും ഈ ബിഗ് ബജറ്റ് ചിത്രത്തെ മലയാളിക്ക് സമ്മാനിക്കുന്ന ആശീര്‍വാദിനും ആന്റണി പെരുമ്പാവൂരിനും എന്റെ ഹൃദയത്തില്‍ നിന്നൊരു ദഫ് മുട്ട്.
ഇതൊരു ചരിത്രമാവട്ടെ.. ചരിത്രങ്ങളുടെ ചരിത്രം.. വീരേതിഹാസങ്ങളുടെ ചരിത്രം.. വിസ്മയങ്ങളുടെ ചരിത്രം.. കുഞ്ഞാലി മരക്കാര്‍ ഒരു വ്യക്തിയല്ല.. ഒരാശയമാണ്.. ഒരിക്കലും തോല്‍ക്കില്ല എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്നവന്റെ ആരവം..’
Post Your Comments