CinemaGeneralLatest NewsMollywoodNEWS

ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആയിരുന്നു, ഐഎന്‍എസ് കുഞ്ഞാലി എന്ന പേരില്‍ ഇന്ത്യന്‍ നേവി ആദരിച്ചിട്ടുണ്ട്: പ്രിയദര്‍ശന്‍

കുഞ്ഞാലി മരക്കാര്‍ ആദ്യത്തെ നേവല്‍ ഓഫീസര്‍ ആയിരുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. അദ്ദേഹം ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആണെന്നതും സത്യമാണെന്ന് പ്രിയദര്‍ശന്‍ ചിത്രത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐഎന്‍എസ് കുഞ്ഞാലി എന്ന പേരില്‍ ഇന്ത്യന്‍ നേവി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ടെന്നും ചരിത്രത്തില്‍ അവ്യക്തതകളുണ്ടെങ്കിലും ഇങ്ങനെയൊരു വീരപുരുഷന്‍ അവിടെ ജീവിച്ചിരുന്നുവന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ് രാജമൗലിയുടെ ബാഹുബലി സിനിമയുമായുള്ള വ്യത്യാസത്തെ കുറിച്ച് പറഞ്ഞായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം.

Also Read:പറങ്കികളെ തുരത്തിയ കുഞ്ഞാലി മരയ്ക്കാർക്ക് ക്ഷേത്രം, പെരുമാൾ കോവിലിൽ കടലിന്റെ മക്കള്‍ക്ക് രക്ഷകനായ കുഞ്ഞാലിയും

‘ബാഹുബലിയും മരക്കാറും തമ്മില്‍ രണ്ട് പ്രധാന വ്യത്യാസങ്ങളുണ്ട്. ബാഹുബലി പൂര്‍ണമായും ഫാന്റസിയാണ് എന്നാല്‍ മരക്കാറില്‍ ഒരു ചരിത്രമുണ്ട്. വലുപ്പം വച്ചു നോക്കിയാല്‍ ബാഹുബലിയുടെയും മരക്കാറിന്റെയും കാന്‍വാസ് ഒന്നുതന്നെയാണ്. ആ സിനിമ പൂര്‍ണമായും ഫിക്ഷനായും മരക്കാര്‍ കുറിച്ചു കൂടി യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഫാന്റസിയില്‍ അതിരുകളില്ല. എന്തുവേണമെങ്കിലും ചെയ്യാം. മരക്കാറില്‍ ഒരു ബാലന്‍സ് നിലനിര്‍ത്തി കൊണ്ടു പോകാന്‍ ശ്രമിച്ചിട്ടുണ്ട്’, പ്രിയദര്‍ശന്‍ വ്യക്തമാക്കി.

നാൽപത് വർഷത്തെ എന്റെ സിനിമാജീവിതത്തില്‍ എന്നെക്കുറിച്ച് തന്നെ എനിക്കുണ്ടായ വിശ്വാസത്തിൽ നിന്നാണ് ‘മരക്കാറിന്റെ’ പിറവി. ഇങ്ങനെയുളള സിനിമ എന്നാലാകുമെന്നും അതിനൊരു ഇന്റര്‍നാഷ്നൽ നിലവാരം കൊണ്ടുവരാൻ പറ്റുമെന്നും സംവിധായകനെന്ന നിലയിൽ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസത്തിന് ആന്റണിയും ലാലുവും എന്നെ പിന്തുണച്ചു.’–പ്രിയദർശന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button