ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഇന്ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോൾ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. റിലീസിന് മുന്നെ ലോകമൊട്ടാകെയുള്ള റിസര്‍വേഷനിലൂടെ മാത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ചിത്രം. ആകെ 4100 സ്ക്രീനുകള്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
ഇപ്പോളിതാ യുഎഇ പ്രീമിയറില്‍ റെക്കോഡ് ഇട്ട് മറ്റൊരു നേട്ടം കൂടി ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. 64 തിയറ്ററുകളിലാണ് യുഎഇയില്‍ മാത്രം ചിത്രം റിലീസ് ആയത്. 2.98 കോടി രൂപയാണ് മരക്കാര്‍ അവിടെ 368 പ്രദര്‍ശനങ്ങളില്‍ നിന്ന് നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്യുന്നു. യുഎഇയില്‍ ആദ്യദിനം ഇതുവരെ വിറ്റത് 35,879 ടിക്കറ്റുകളാണ് എന്നും അദ്ദേഹം അറിയിച്ചു.
Post Your Comments