
മോഹന്‍ലാല്‍ – പ്രിയദര്ശന് കൂട്ടുകെട്ടിലിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം സിനിമയുടെ ക്ലൈമാക്സ് അടക്കമുള്ള ദൃശ്യങ്ങള്‍ ചോര്‍ന്നു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ക്ലൈമാക്സ് രംഗങ്ങള്‍ യുട്യൂബ് ചാനല്‍ വഴി പുറത്തു വന്നത്. നായകന് മോഹന്‍ലാലിന്റെയും മറ്റ് താരങ്ങളുടെയും സിനിമയിലെ ആമുഖ രംഗങ്ങളും ഇത്തരത്തില്‍ ചോര്‍ന്നിട്ടുണ്ട്.
തിയേറ്ററില്‍ നിന്നും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച രീതിയിലുള്ള അവ്യക്തമായ രംഗങ്ങളാണ് പ്രചരിക്കുന്നത്. ക്ലൈമാക്സ് സീന്‍ പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലില്‍ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. മരക്കാരിനെതിരെ വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നുവെന്നും, സിനിമയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പ്രചരണം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
സിനിമയുടെ വ്യാജ പതിപ്പുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.
Post Your Comments