
കൊച്ചി: പ്രിയദര്ശൻ സംവിധാനം ചെയ്ത് മോഹന്‍ലാലിനെ നായകനായായി അഭിനയിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ ക്ലൈമാക്സ് രംഗങ്ങള്‍ ഉൾപ്പെടെ ഒരു യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
തിയേറ്ററിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച രംഗങ്ങളാണ് യൂട്യൂബ് ചാനലില്‍ പ്രചരിച്ചത്. മോഹന്‍ലാലിന്റെയും മറ്റ് പ്രധാന താരങ്ങളുടെയും ആമുഖ രംഗങ്ങളും ഇത്തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, ക്ലൈമാക്സ് രംഗം പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലില്‍ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.
എന്താണ് 124 (A)?:പുതിയ സിനിമ പ്രഖ്യാപിച്ച് ഐഷ സുൽത്താന, പോസ്റ്ററിൽ ‘സേവ് ലക്ഷദ്വീപ്’
സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വ്യാജ പതിപ്പുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. ചിത്രത്തിനെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Post Your Comments