
ഹൈദരാബാദ്: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് സഹായവുമായി തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും മകന്‍ രാം ചരണും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതമാണ് സംഭാവന ചെയ്തിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ആയിരക്കണക്കിന് ജനങ്ങളെയാണ് ബാധിച്ചത്. ഇതേതുടര്‍ന്നാണ് സംഭാവന നല്‍കാന്‍ താരങ്ങള്‍ തീരുമാനിച്ചത്. ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും 25 ലക്ഷം വീതം ദുരിതത്തിലായവരെ സഹായിക്കാന്‍ സംഭാവന ചെയ്തതിനു പിന്നാലെയാണ് ചിരഞ്ജീവിയും രാം ചരണും സഹായഹസ്തവുമായി എത്തിയിരിക്കുന്നത് .
‘ആന്ധാപ്രദേശില്‍ വെള്ളപ്പൊക്കവും പേമാരിയും സൃഷ്ടിച്ച വ്യാപകമായ നാശനഷ്ടങ്ങള്‍ വേദനിപ്പിക്കുന്നതാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കുന്നു’- ചിരഞ്ജീവി ട്വിറ്റ് ചെയ്തു.
ചിരംജീവിയും രാം ചരണും ഒന്നിച്ച ആചാര്യ ആണ് ഇനി ഇരുവരുടേതുമായി പുറത്തിറങ്ങാനുള്ള സിനിമ. കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 4 നാണ് റിലീസ് ചെയ്യുന്നത്.
Post Your Comments