രാജ്യദ്രോഹ കേസില് ചോദ്യം ചെയ്യപ്പെട്ട സംവിധായിക ഐഷ സുൽത്താന തന്റെ രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചു. ഐഷ തന്നെയാണ് ‘ഐഷ സുൽത്താന ഫിലിംസ്’ എന്ന ബാനറിൽ ചിത്രത്തിന്റെ നിർമ്മാണവും നിർവഹിക്കുക. ചിത്രത്തിന്റെ പേര് 124 (A) എന്നാണ്. ഇതോടെ, എന്താണ് 124 (A) എന്ന ചോദ്യം പലരും ഉന്നയിച്ചു. രാജ്യദ്രോഹത്തിനുള്ള ശിക്ഷ വിധിക്കുന്ന ഇന്ത്യൻ പീനൽ കോഡിന്റെ പേരാണ് ചിത്രത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേർക്കുന്ന നമ്മൾ ഓരോരുത്തരുടെയും കഥയാണ് താൻ പറയുന്നതെന്ന് ഐഷ വ്യക്തമാക്കി.
Also Read:ആസിഫ് അലി നായകനാകുന്ന എ രഞ്ജിത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു
പത്രത്തിന്റെ ഫ്രണ്ട് പേജ് മാതൃകയിലാണ് പോസ്റ്റർ ചെയ്തിട്ടുള്ളത്. പ്രധാനപ്പെട്ട രണ്ടു വാർത്തകളാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടത്. ‘ലക്ഷദ്വീപ് ചലച്ചിത്ര പ്രവർത്തകയ്ക്കു മേൽ രാജ്യദ്രോഹ കുറ്റം’ എന്ന് ഒരു തലക്കെട്ടിൽ നിന്നും വായിക്കാം. മറ്റൊന്നിൽ ‘സേവ് ലക്ഷദ്വീപ്’ എന്ന് കാണാം. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും പരാമർശിക്കുന്നു.
അണിയറക്കാരുടെ പേരുകളും പുറത്തുവിട്ടിട്ടുണ്ട്. ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: വില്യം ഫ്രാൻസിസ്, എഡിറ്റർ: നൗഫൽ അബ്ദുള്ള, കലാ സംവിധാനം: ബംഗ്ലൻ, ഡയറക്ടർ ഓഫ് ഓഡിയോഗ്രാഫി: രെഞ്ചു രാജ് മാത്യു, കോസ്റ്റിയൂം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: രാജ് വയനാട്, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി കുട്ടമ്പുഴ, ലൈൻ പ്രൊഡ്യൂസഴ്സ്: പ്രശാന്ത് ടി.പി., യാസർ അറാഫത് ഖാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: മാത്യു തോമസ്, പ്രൊജക്റ്റ് ഡിസൈനർ: നാദി ബക്കർ, പ്രണവ് പ്രശാന്ത്, പോസ്റ്റർ ഡിസൈനർ: ഹസീം മുഹമ്മദ്, സ്റ്റിൽ ഫോട്ടോഗ്രാഫിയ്: രാജേഷ് നടരാജൻ.
Post Your Comments