പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. ചിത്രത്തിന് വമ്പൻ വരവേൽപ്പ് ആണ് ലഭിക്കുന്നത്. ഇതിനിടയിൽ തമിഴ്‌നാട്ടിൽ കുഞ്ഞാലി മരക്കാറിനായി ഒരു ക്ഷേത്രമുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തെക്കന്‍ തമിഴ് നാട്ടിലാണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്. അവിടെ ഒരു കപ്പലിന്റെ ചിത്രം വരച്ചിട്ടുണ്ട്, തുര്‍ക്കി തൊപ്പി ധരിച്ച നാവികനായ പോരാളി കുഞ്ഞാലി മരക്കാറിനെയാണ് അവിടെ ആരാധിക്കുന്നത്. പറങ്കികളെ തുരത്തിയ കുഞ്ഞാലി മരക്കാരിനെ ഇവിടുത്തെ കടലിന്റെ മക്കള്‍ രക്ഷകനായി കണ്ട് ആരാധിച്ച് പോരുകയാണ്.
തൂത്തുക്കുടി ജില്ലയിലെ കോറോമോണ്ടല്‍ തീരത്ത് മണപ്പാടിനോട് ചേര്‍ന്നുള്ള മാധവന്‍ കുറിച്ചി എന്ന കൊച്ചു ഗ്രാമത്തിലാണ് അമ്പലം. കുടുംബക്ഷേത്രം എന്ന നിലക്കാണ് ‘പെരുമാള്‍ കോവില്‍’ നിലകൊള്ളുന്നത്. ക്ഷേത്രത്തിന്റെ ഗേറ്റ് കടന്ന് അകത്ത് ചെല്ലുമ്പോഴാണ് നാടോടി ദൈവങ്ങളുടെ ഒരു നിരയില്‍ വെള്ള കള്ളിയുടെ ലുങ്കിയും പച്ച ഷര്‍ട്ടും വെള്ള തുര്‍ക്കി തൊപ്പിയും ധരിച്ച താടിയുള്ള കുഞ്ഞാലി മരക്കാറുടെ ചായം പൂശിയ ചിത്രം കാണാൻ കഴിയുന്നത്. ഈ ചിത്രത്തെയാണ് ഇവിടുത്തെ ഭക്തർ ആരാധിക്കുന്നത്.
Post Your Comments