സമൂഹ മാധ്യമങ്ങളിൽ വളരെയധികം ചർച്ചയായ സംഭവമായിരുന്നു സാമന്ത നാഗചൈതന്യ വിവാഹമോചനം. പല തരത്തിലുള്ള അഭ്യൂഹങ്ങളും അതിനു പിന്നാലെ ഉയർന്നിരുന്നു. വിവാഹ മോചനത്തെക്കുറിച്ചും അതേത്തുടര്‍ന്ന് സോഷ്യല്‍മീഡിയയിലുണ്ടായ വിമര്‍ശനങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ഇപ്പോൾ നടി സാമന്താ റൂത്ത് പ്രഭു. എല്ലെ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ഭര്‍ത്താവ് നാഗ ചൈതന്യയുമായുളള വേര്‍പിരിയലിനുശേഷം മാസങ്ങള്‍ കഴിഞ്ഞാണ് താരത്തിന്റെ പ്രതികരണം.
‘ആളുകള്‍ ഞങ്ങളുടെ നിരാശയെ കൂടുതല്‍ ചൂഷ്ണം ചെയ്യുന്നു. തങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ തുറന്നു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആളുകളുടെ വ്യക്തിപരമായ ആക്രമണം. മാത്രമല്ല വിവാഹമോചനം അത്യന്തം വേദനാജനകമായ പ്രക്രിയയാണ്’- നടി പറഞ്ഞു.
വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘കാത്തു വാക്കുള രണ്ടു കാതല്‍’ എന്ന ചിത്രത്തിലാണ് സാമന്ത ഇപ്പോൾ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിക്കുന്നത്. വിജയി സേതുപതി, നയന്‍താര, സമന്താ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments