മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം നാളെ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ ആദ്യ ട്രെയിലർ പുറത്തുവന്നപ്പോൾ തന്നെ അതിലെ ഭാഷയെ സിനിമ പ്രേമികൾ വിമർശിച്ചിരുന്നു. കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഭാഷ എന്ന് പറഞ്ഞായിരുന്നു വിമർശനം. ഈ വിമർശനത്തെ തുടർന്നാണ് മറയ്ക്കാറിൽ എല്ലാവർക്കും മനസിലാകുന്ന ഒരു ഭാഷ എന്ന തരത്തിലാണ് കഥാപാത്രങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് സംവിധായകൻ പ്രിയദർശൻ പറയുന്നു.
കിളിചുണ്ടന്‍ മാമ്പഴത്തില്‍ ഭാഷക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സാക്ഷര കേരളത്തില്‍ വായന കുറഞ്ഞതുകൊണ്ടായിരിക്കാം കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഭാഷയ്‌ക്കെതിരെ അങ്ങിനെ ഒരു ആരോപണം ഉയര്‍ന്നത് എന്നും സംവിധായകൻ കൂട്ടിച്ചേര്‍ത്തു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ അത്തരമൊരു വിമര്‍ശനം ഉണ്ടായതിന് കാരണമായി തോന്നുന്നത് ഇന്നത്തെ സാക്ഷര കേരളത്തില്‍ വായന കുറഞ്ഞതിന്റെ പ്രധാനപ്രശ്നമായിരിക്കാം. കാരണം ഉമ്മാച്ചു, സ്മാരകശിലകള്‍ ഒന്നും വായിക്കാത്തവര്‍ക്ക് ഒരുപക്ഷേ കിളിചുണ്ടന്‍ മാമ്പഴത്തിലെ ഭാഷ മനസിലാകില്ല. ഇത്തവണ കുഞ്ഞാലിമരക്കാറില്‍ ഭാഷ ഒന്ന് ലൈറ്റ് ആക്കിയിട്ടുണ്ട്. ഇനി ആ കുറ്റം ആരും പറയേണ്ടല്ലോ എന്ന് കരുതിയാണ് അത്. അതൊക്കെ സിനിമയുടെ ഭാഗമാണ്’, പ്രിയദര്‍ശന്‍ പറഞ്ഞു.
അതേസമയം, കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തുമെന്ന് തെളിയിച്ച സിനിമയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പെ’ന്നും പ്രിയദർശൻ പറഞ്ഞു. മരക്കാറിനെക്കുറിച്ച് തനിക്കുള്ള ആത്മവിശ്വാസത്തെക്കുറിച്ചും ബാഹുബലിക്ക് സമാനമായ ചിത്രത്തിന്‍റെ സ്കെയിലിനെക്കുറിച്ചും പ്രിയദര്‍ശന്‍ പറഞ്ഞു. ഭയമില്ലാതെ റിലീസ് ചെയ്യുന്ന തന്റെ സിനിമയാണ് മരയ്ക്കാർ എന്നും പ്രിയദർശൻ വ്യക്തമാക്കി.
Post Your Comments