കൊച്ചി: സംസ്ഥാനത്തെ പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. നടന്‍മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിലാണ് പരിശോധ നടത്തുന്നത്. ആദായനികുതി വകുപ്പ് ജി എസ് ടി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
അതേസമയം വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് രേഖകളുമായി നേരിട്ട് ഹാജരാകാനും ആദായനികുതി വകുപ്പ് നിര്‍ദേശിച്ചു. മൂന്ന് പോരോടും രേഖകളുമായി നേരിട്ട് ഹാജരാകാനാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
താരങ്ങളുടെ പ്രതിഫലക്കാര്യത്തിലും പരിശോധന തുടരുമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിഫലം പല സിനിമാ താരങ്ങളും വിതരണാവകാശ കരാര്‍ ആയിട്ടാണ് കാണിക്കുന്നത്. ഇതുവഴി ടിഡിഎസ് ലാഭിക്കുന്നതായും പ്രാഥമിക പരിശോധനയില്‍ വ്യക്തമായെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
Post Your Comments