തിരുവനന്തപുരം: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലെത്തുമെന്ന് വ്യക്തമാക്കി മോഹൻലാൽ. സിനിമ എവിടെ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുൻപാണ് ഒടിടി വിവാദങ്ങൾ ഉണ്ടായതെന്നും അതിനാലാണ് താൻ വിഷയത്തിൽ പ്രതികരിക്കാതിരുന്നത് എന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
‘ഞാൻ ഒരു ബിസിനസുകാരനാണ്. 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും. തിയേറ്റർ റിലീസ് തീരുമാനിച്ച ശേഷം മാത്രമാണ് ഒടിടിയുമായി കരാർ ഒപ്പിട്ടത്. അതിനാൽ തന്നെ ചിത്രം ഒടിടി റിലീസ് ചെയ്യും’ മോഹൻലാൽ പറഞ്ഞു.
നേരത്തെ, ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാനുളള തീരുമാനം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനു പിന്നാലെയാണ് ചിത്രം ഡിസംബര്‍ 2ന് തിയേറ്റര്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. മോഹന്‍ലാൽ കേന്ദ്ര കഥാപാത്രമായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാറിന്റെ ബജറ്റ് 100 കോടിയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
Post Your Comments