GeneralLatest NewsNEWS

‘കഠിനമായിരുന്നെങ്കിലും സംതൃപ്തി നൽകിയ ചിത്രീകരണം അവസാനിച്ചു’: ഹിമാചലിനോട് വിട പറഞ്ഞ് ദുൽഖർ

മമ്മൂട്ടിയുടെ പല ഇഷ്ടങ്ങളും ദുല്‍ഖറിലും കാണാന്‍ കഴിയും. യാത്രകള്‍ പോകുന്ന കാര്യത്തിലും വാഹന കമ്പത്തിന്റെ കാര്യത്തിലും എല്ലാം അങ്ങനെ തന്നെ. തന്റെ യാത്രകളും വിശേഷങ്ങളുമെല്ലാം താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഹിമാചലിലെ ഷൂട്ടിങ് അവസാനിപ്പിച്ച് പ്രദേശത്തോട് വൈകാരികമായി ഗുഡ് ബൈ പറഞ്ഞിരിക്കുകയാണ് ദുൽഖർ. ഇൻസ്റ്റഗ്രാമിലെ കുറിപ്പിലാണ് ചിത്രങ്ങള്‍ക്കൊപ്പം ഹിമാചലിലെ തണുപ്പിനെ നേരിട്ടതിനെക്കുറിച്ചും താരം വിശദമായി തന്നെ വിവരിക്കുന്നത്.

‘മലനിരകൾക്ക് ഗുഡ് ബൈ. ഇന്ന് വളരെ സന്തോഷമുള്ള ദിനമായിരുന്നു. കഠിനമായിരുന്നെങ്കിലും സംതൃപ്തി നൽകിയ ഒൻപത് ദിവസത്തെ ചിത്രീകരണം അവസാനിച്ചു. എന്റെ ആഗ്രഹങ്ങളില്‍ എന്നുമുണ്ടായിരുന്നു ഹിമാചല്‍. ഏതെങ്കിലും ഒരു സിനിമ അത് സാധ്യമാക്കുമെന്ന് എനിക്കറിയാമായിരുന്നു. കേട്ട വാക്കുകളേക്കാള്‍, ഗാനങ്ങളേക്കാള്‍ മുകളിലാണ് ഹിമാചലിന്റെ സൗന്ദര്യം. ഇന്ന് ശെരിക്കും സന്തോഷമുള്ള ദിനമായിരുന്നു’- ദുല്‍ഖര്‍ കുറിച്ചു.

നേരത്തെ ഹിമാചല്‍ പ്രദേശിലെ കാസയിലെ സ്പിറ്റി വാലിയിലൂടെ കാറോടിക്കുന്ന വീഡിയോ ദുല്‍ഖര്‍ പങ്കുവച്ചിരുന്നു. അവിടുത്തെ മലനിരകളുടേയും തടാകങ്ങളുടെയും മൃഗങ്ങളുടെയും മനോഹര കാഴ്ചകളും വീഡിയോയിലുണ്ട്. ബക്കറ്റ് ലിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്ന ഹാഷ്ടാഗ് നല്‍കിയാണ് ദുല്‍ഖര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button