InterviewsLatest NewsNEWS

‘പരാജയത്തെയാണ് ഏറ്റവും കൂടുതല്‍ ഭയക്കുന്നത്’: ദുല്‍ഖര്‍ സല്‍മാന്‍

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ നിന്നും ആരാധകരെ നേടന്‍ കഴിഞ്ഞ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രൻ എന്ന ലേബലിൽ അല്ലാതെ തന്റേതായ അഭിനയ മികവുകൊണ്ട് ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയുടെ പ്രധാനഘടകമായി മാറുകയായിരുന്നു ദുല്‍ഖര്‍.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പ് തിയേറ്ററുകള്‍ ആഘോഷമാക്കുകയാണ്. ഇപ്പോഴിത താന്‍ ഭയപ്പെടുന്നതിനെ കുറിച്ചും തനിക്ക് ഏറ്റവും ദേഷ്യം വരുന്ന സംഭവത്തെ കുറിച്ചും ബിഹൈൻഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ വിശദീകരിക്കുകയാണ് ദുല്‍ഖര്‍.

‘ഏറ്റവും ഭയക്കുന്ന കാര്യം പരാജയമാണ്. പിന്നെ അവഗണിയ്ക്കുന്നത് ഇഷ്ടമല്ല. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായം ഉണ്ടാവും. എന്നാല്‍ ചിലര്‍ അത് മാനിക്കില്ല. എന്തെങ്കിലും നമ്മള്‍ സംസാരിക്കുമ്പോള്‍, എനിക്ക് അത് അറിയില്ല, അങ്ങനെയല്ല എന്ന തരത്തില്‍ യാതൊരു ലോജിക്കും ഇല്ലാതെ പറയും. ഗൂഗിള്‍ ചെയ്താല്‍ എല്ലാ വിവരങ്ങളും നമ്മുടെ വിരല്‍ത്തുമ്പില്‍ കിട്ടും എന്ന അവസ്ഥയില്‍ നില്‍ക്കെ ഒന്നും അറിയില്ല എന്ന് പറയുന്നത് കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത്തരക്കാരോട്, പോ പോയി വല്ലതും വായിക്ക് എന്ന് പറയാന്‍ തോന്നും’-ദുൽഖർ പറഞ്ഞു.

കള്ളം പറയാറുണ്ടോ എന്നും അവതാരക ദുല്‍ഖറിനോട് ചോദിച്ചിരുന്നു. ഞാന്‍ വളരെ ട്രാന്‍സ്പരന്റ് ആണെന്നായിരുന്നു നടന്റെ മറുപടി. ‘കള്ളം പറഞ്ഞാല്‍ തനിക്ക് അത് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിയ്ക്കില്ല. എങ്ങിനെയും പുറത്ത് വരും. അതുകൊണ്ട് കള്ളം പറയാറില്ല’- ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button