GeneralLatest NewsNEWS

‘എന്റർടൈൻമെന്റിനു വേണ്ടിയാണ് സിനിമ, ആ മനസ്സോടെ സിനിമ കാണാന്‍ വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ : പ്രിയദര്‍ശന്‍

വിവാദങ്ങള്‍ക്ക് നടുവിലും വന്‍ പ്രദര്‍ശനലക്ഷ്യമിട്ടാണ് പ്രിയദര്‍ശന്‍ – മോഹൻലാൽ ചിത്രം ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ തീയേറ്ററുകളില്‍ എത്തുന്നത്. 625 ബിഗ് സ്‌ക്രീനില്‍ ആയിരിക്കും പ്രദര്‍ശനം. മരയ്‌ക്കാറിന്റെ ഇതിവൃത്തം സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ ചര്‍ച്ചയ്‌ക്കാണ് വഴി വെച്ചിരിക്കുന്നത്. എന്നാല്‍ വിവാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് അണിയറക്കാര്‍.

മരക്കാര്‍ പൂര്‍ണ്ണമായും ചരിത്ര സിനിമയല്ലെന്നും, ലഭ്യമായ ചരിത്രം വെച്ചാണ് സിനിമ നിര്‍മ്മിച്ചതെന്നും സിനിമാ വിശേഷങ്ങള്‍ പങ്കു വെച്ച്‌ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി. പൂര്‍ണ്ണമായും വിനോദമാണ് മരക്കാറിലൂടെ ലക്ഷ്യമിടുന്നതെന്നും, സിനിമാ പ്രേമികള്‍ക്ക് കണ്ടിരിക്കാന്‍ പറ്റുന്ന സിനിമയായിരിക്കും മരക്കാര്‍ എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

‘കുഞ്ഞാലി മരയ്‌ക്കാരുടെ ചരിത്രത്തില്‍ അവ്യക്തതയുണ്ട്. അറേബ്യന്‍ ചരിത്രത്തില്‍ കുഞ്ഞാലി മരയ്‌ക്കാര്‍ ദൈവത്തിന് തുല്യമായി പരിഗണിക്കപ്പെടുമ്പോൾ പോര്‍ച്ചുഗീസ് ചരിത്രത്തില്‍ കടല്‍ കൊള്ളക്കാരനാണ്. ആരെയും വേദനിപ്പിക്കാന്‍ സിനിമയില്‍ ഒന്നും ചെയ്തിട്ടില്ല. പൂര്‍ണ്ണമായും ‘എന്റര്‍ടൈന്‍മെന്റ്’ന് വേണ്ടിയാണു സിനിമ. ആ മനസ്സോടെ സിനിമ കാണാന്‍ വരണമെന്ന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നു’- പ്രിയദര്‍ശന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button