InterviewsLatest NewsNEWS

മരക്കാർ സിനിമയുടെ ഒടിടിക്ക് ഒപ്പിട്ടിരുന്നില്ല, തന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് തിരിച്ചൊന്നും പറയാനില്ല’: മോഹൻലാൽ

മരക്കാർ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് വളരെയധികം ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷമാണ് ഡിസംബർ 2 ന് റിലീസ് ആകുന്നത്. ചിത്രം ഒടിടിക്ക് കൊടുക്കുമെന്ന ആൻറണി പെരുമ്പാവൂരിന്റെ വാക്കുകൾ പല തരത്തിലുള്ള എതിർപ്പുകളും ഉയർത്തിയിരുന്നു. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ വിവാദങ്ങളെ കുറിച്ച് പറയുകയാണ് മോഹൻലാൽ .

‘മരക്കാർ സിനിമയുടെ ഒടിടി റിലീസിനു കരാർ ഒപ്പിട്ടിരുന്നില്ല. തിയറ്റർ റിലീസിനു ശേഷമാണ് ചിത്രം ഒടിടിയിലേക്ക് നൽകാനിരുന്നത്. എന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് തിരിച്ചൊന്നും പറയാനില്ല. ഞാൻ ബിസിനസുകാരൻ തന്നെയാണ്. 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും. ഞാൻ മരിച്ചാലും സിനിമ മുന്നോട്ടുപോകും. തിയറ്റർ ഉടമകൾ അത് മനസിലാക്കണം’- അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button