
മലയാള സിനിമയിലെ പ്രമുഖ നടിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കന്യാകുമാരി സ്വദേശി മണികണ്ഠന് ശങ്കറിന് പിറകെ ഒരാള്‍ കൂടി പിടിയില്‍. ഡല്‍ഹി സാഗര്‍പൂര്‍ സ്വദേശിയായ ഭാഗ്യരാജിനെയാണ് കേരളത്തിലെ പ്രത്യേക സംഘം ഡല്‍ഹിയിലെത്തി അറസ്റ്റു ചെയ്തത്. വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശാനുസരണം തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
പ്രതികളെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് നടി പ്രതികരിച്ചു. ‘ചലച്ചിത്ര രംഗത്തെ പലര്‍ക്കുമെതിരെ ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പലരും പ്രതികരിക്കുന്നില്ല എന്നതാണ് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. ആ സാഹചര്യം ഒഴിവാക്കി ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ എല്ലാവരും പ്രതികരിക്കണം. പരാതികളുമായി രംഗത്തെത്തണം’- നടി ആവശ്യപ്പെട്ടു.
Post Your Comments