AwardsKeralaLatest NewsNEWS

‘മികച്ച നടനാകാന്‍ കഴിഞ്ഞതില്‍ അഭിമാനം സന്തോഷം’: സംസ്ഥാന പുരസ്‌ക്കാരം ഏറ്റുവാങ്ങി ജയസൂര്യ

തിരുവനന്തപുരം: 51-മത് സംസ്ഥാന ചലച്ചിത്ര അവാർ‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാ‍ർഡുകള്‍ വിതരണം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും സ്വീകരിച്ചു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് നടൻ ജയസൂര്യ പറഞ്ഞു.

‘ബെസ്റ്റ് ആക്ടർ എന്ന് സ്വയം വിശ്വസിക്കുന്നില്ലെന്നും ബെറ്റർ ആക്ടർ ആകാനാണ് ശ്രമം’ എന്നുമാണ് ജയസൂര്യ പറഞ്ഞത്. ‘ഇത്തവണ വലിയ മത്സരമായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്, വളരെ ബ്രില്ല്യന്റായ നടന്മാരോടൊപ്പമാണ് എനിക്ക് നില്‍ക്കാന്‍ കഴിഞ്ഞത്. മികച്ച നടനാകാന്‍ കഴിഞ്ഞതില്‍ അഭിമാനം സന്തോഷം. പക്ഷേ. ഞാന്‍ ഒരിക്കലും ഒരു മികച്ച നടനെന്ന് വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിച്ചാല്‍ എന്റെ വളര്‍ച്ച നില്‍ക്കുമെന്നെനിക്കറിയാം.

ജൂറി മെമ്പേഴ്സ്, സണ്ണി, വെള്ളം, സൂഫിയും സുജാതയും സിനിമകളിലെ അണിയറപ്രവര്‍ത്തകര്‍, എന്റെ മുന്‍ സിനിമകളിലെ അണിയറയിലുള്ളവര്‍, എന്റെ എല്ലാ പ്രാന്തുകളും അറിയുന്ന കുടുംബം, ഞാനെന്താണെന്ന് എന്നെ കാണിച്ച് തന്ന ഭാര്യ,മാതാപിതാക്കള്‍, സുഹൃത്തുകള്‍, വിമര്‍ശനവും പ്രോത്സാഹനവും നല്‍കുന്ന പ്രേക്ഷകര്‍ ഏവര്‍ക്കും നന്ദി’, എന്നായിരുന്നു ജയസൂര്യയുടെ പ്രസംഗം.

ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട അയ്യപ്പനും കോശിയുടെയും പുരസ്ക്കാരം അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യ സിജി ഏറ്റുവാങ്ങി. സ്വഭാവ നടന്‍ സുധീഷ്, സ്വഭാവനടി ശ്രീരേഖ, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബി, മികച്ച സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ, എഡിറ്റര്‍ മഹേഷ് നാരായണന്‍, ഗായകന്‍ ഷഹബാസ് അമന്‍, ഗായിക നിത്യ മാമ്മന്‍, പ്രത്യേക അവാര്‍ഡ് നേടിയ നഞ്ചിയമ്മ തുടങ്ങി 48 പേര്‍ മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

shortlink

Related Articles

Post Your Comments


Back to top button